തിരുവല്ല: സമകാലിന ലോകത്തില്‍ ഉയരുന്ന അസമത്വവും അരിക്ഷതാവസ്ഥയും ജനങ്ങളെ ഉത്കണ്ഠ യുടെയും ആകൂലതകളുടെയും അസവസ്ഥയിലേക്ക് എത്തിക്കുന്നു. സമൂഹം നേരിടുന്ന ഗുരുതരമായ വിശ്വാസരാഹിത്യവും സാമൂഹിക ഐക്യം കുറയുന്നതും അകറ്റുവാന്‍ ദൈവത്തോടുളള സ്‌നേഹത്തിന് മാത്രമെ കഴിയു എന്ന് പാസ്റ്റര്‍ തോമസ് ജോര്‍ജ് പറഞ്ഞു. തിരുവല്ലയില്‍ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നൂറ്റിമൂന്നാമത് ജനറല്‍ കണ്‍വന്‍ഷന്‍ രണ്ടാം ദിന പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹം കുറയുന്നതിന്റെ അടിസ്ഥാന കാരണം ദൈവത്തോടുള്ള സ്‌നേഹവും വിശ്വസ്തതയും കുറയുന്നതുമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗണ്‍സിലിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ പാസ്റ്റര്‍ ഫിന്നി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ ജെസ്‌വിന്‍ മാത്യൂസ്, പി. സി ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. പാസ്റ്റര്‍മാരായ പി. വി ചെറിയാന്‍, പ്രെയ്‌സ് തോമസ്, അലക്‌സ് ഏബ്രഹാം, ജോണ്‍സന്‍ കുരുവിള, ബ്രദര്‍ സുരേഷ് തോമസ് എന്നിവര്‍ പ്രാര്‍ത്ഥിച്ചു.
പകല്‍ രാവിലെ 10 മണി മുതല്‍ നടന്ന ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ ശുശ്രൂഷ ചെയ്ത് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന സീനിയര്‍ ശുശ്രൂഷകന്മാരുടെ സമ്മേളനത്തിന് സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ റ്റി എ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ചാരിറ്റി ആന്‍ഡ് പാസ്റ്റേഴ്‌സ് വെല്‍ഫയര്‍ ബോര്‍ഡ് ഡയറക്ടര്‍ പാസ്റ്റര്‍ സജി ഏബ്രഹാം സ്വാഗത പ്രസംഗം നടത്തി. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. വൈ റെജി മുഖ്യ ദൈവവചന ശുശ്രൂഷ നിര്‍വ്വഹിച്ചു. പാസ്റ്റര്‍മാരായ എ. ഓ ഏലിയാസ്, കെ, വി ജോയിക്കുട്ടി, പി. ജി ശാമുവേല്‍, പി. ജി മാത്യു, സിസ്റ്റര്‍ കുഞ്ഞുമോള്‍ ബേബി എന്നിവര്‍ തങ്ങളുടെ ശുശ്രൂഷ കാലയളില്‍ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചു. ബിലിവേഴ്‌സ് ബോര്‍ഡ് സെക്രട്ടറി ബ്രദര്‍ ജോസഫ് മറ്റത്തുകാല ആശംസ അറിയിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ നടന്ന പവ്വര്‍ കോണ്‍ഫ്രന്‍സിന് തിരുവല്ല സൗത്ത് സെന്റര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോസഫ് സാം അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ സുഭാഷ് ആനാരി, ഡാര്‍വ്വിന്‍ സണ്ണി എന്നിവര്‍ ദൈവവചനം ശുശ്രൂഷിച്ചു. പാസ്റ്റര്‍മാരായ മാത്തുക്കുട്ടി ഏബ്രഹാം, സാബു ഉതുപ്പാന്‍, എ. ഡി ജോണ്‍സന്‍ എന്നിവര്‍ പ്രാര്‍ത്ഥിച്ചു.
21/01/2026 ചൊവ്വാ
രാവിലെ 7.45 മുതല്‍ 9 വരെ ധ്യാനയോഗം
രാവിലെ 9.00 മുതല്‍ 12.30 പവ്വര്‍ കോണ്‍ഫ്രന്‍സ്
ഉച്ചക്കഴിഞ്ഞ് 2 മുതല്‍ 4.30 പവ്വര്‍ കോണ്‍ഫ്രന്‍സ്
വൈകിട്ട് 5.30 മുതല്‍ 8.45 വരെ പൊതുയോഗം
പ്രസംഗകര്‍: പാസ്റ്റര്‍ ജോസഫ് ജോര്‍ജ്, പാസ്റ്റര്‍ വില്‍സണ്‍ കുന്നില്‍, പാസ്റ്റര്‍ ജോര്‍ജ് പി ചാക്കോ.

