കോട്ടയം:സി എസ് ഐ മധ്യകേരള മഹായിടവക അൽമായ ഫെലോഷിപ്പിൻ്റെ 2026 – 29 കാലയളവിലേക്കുള്ള
മഹായിടവക ഭാരവാഹികളെ കോട്ടയത്ത് റിട്രീറ്റ് സെൻ്ററിൽ കൂടിയ കൗൺസിൽ യോഗം
തെരഞ്ഞെടുത്തു.
അൽമായ ഫെലോഷിപ്പിന്റെ മഹായിടവക വൈസ് പ്രസിഡണ്ടായി സോളമൻ ജോസഫ് , ജനറൽ സെക്രട്ടറിയായി കെ ജി ശമുവേൽ , ജോയിൻറ് സെക്രട്ടറിയായി സന്തോഷ് കടമ്പനാട് , ട്രഷററായി മാണി ജോസഫ് എന്നിവരെ കൗൺസിൽ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
മഹായിടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാന്റെ അധ്യക്ഷതയിൽ കൂടിയ അൽമായ ഫെല്ലോഷിപ്പ് കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്.ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ ജി ശാമുവേൽ കേരള വൈഎംസിയുടെ മുഖപത്രമായ കേരള യുവതയുടെ ചീഫ് എഡിറ്ററും അൽമായ സന്ദേശം മാസികയുടെ എഡിറ്ററുമാണ്.ഇന്ത്യൻ വൈഎംസി എയുടെലീഡർഷിപ്പ് ആൻഡ് ട്രെയിനിങ് ,ഇൻറർഫേത്ത് കമ്മിറ്റിയിൽ കേരള വൈഎംസിഎയുടെ പ്രതിനിധിയാണ്.കൊടുകുളഞ്ഞി ക്രൈസ് ചർച്ച് വിദ്യാപീഠത്തിന്റെ പ്രിൻസിപ്പലും ആയിരുന്നു.

