നാലു സുവിശേഷങ്ങളിലെ ക്രിസ്തുവിനെ ഉയർത്തിക്കാട്ടിയും തൻ്റെ മതേതര നില പാടുകൾ ഉറക്കെപ്രഖ്യാപിച്ചും കുമ്പനാട് കൺവൻഷൻ വേദിയെ നിമിഷങ്ങൾക്കൊണ്ട് കൈയ്യിലെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി മരുപ്പച്ചക്കു വേണ്ടി 2023 ജനുവരിയിൽ മാധ്യമപ്രവർത്തകൻ ജോജി ഐപ്പ് മാത്യൂസ് നടത്തിയ അഭിമുഖം
? കോൺഗ്രസിൻ്റെ മതേതര നിലപാടിൽ മാറ്റമുണ്ടായിട്ടു ണ്ടോ
-അധികാരം ലഭിക്കുന്നതിനു വേണ്ടി ആരുമായും കോംപ്രമൈ സ് ചെയ്യാത്ത പാർട്ടിയാണ് കോ ൺഗ്രസ്. രാഹുൽഗാന്ധി നയിക്കു ന്ന ഭാരത് ജോഡോ യാത്ര 3500 കിലോമീറ്റർ പിന്നിട്ട് കാശ്മീരിലേ ക്ക് കടന്നിരിക്കുകയാണ്. യാത്ര യിലുടനീളം മതേതരത്വം സംബ ന്ധിച്ചുള്ള സംവാദങ്ങളും പ്രഭാഷ ണങ്ങളുമാണ് നടന്നത്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീ യതയും കോൺഗ്രസ് ഒരുപോ ലെ എതിർക്കും. വിദ്വേഷത്തിന്റെ യും വെറുപ്പിന്റെയും രാഷ്ട്രീയം രാജ്യത്തിന് ഭൂക്ഷണമല്ല.
? വടക്കേന്ത്യയിൽ ഉൾപ്പെ ടെ ന്യൂനപക്ഷ പീഡനം ഉണ്ടാ കുമ്പോൾ പലപ്പോഴും കോൺ ഗ്രസ് മൗനം പാലിക്കുന്നു.
തെറ്റായ പ്രചരണമാണിത്. ദേശീയതലത്തിൽ വർഗീയകക്ഷി കളെ ശക്തമായി എതിർക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് കോൺ ഗ്രസ്. കർണാടക, മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ് തുടങ്ങിയ സം സ്ഥാനങ്ങളിൽ കോവിഡ് കാല ത്തുൾപ്പെടെ ന്യൂനപക്ഷ പീഡ നം ഉണ്ടായപ്പോൾ കോൺഗ്രസ് ശക്തമായി ഇടപെട്ടു. ചത്തീസ്ഗ ഡിൽ ബി.ജെ.പി. പ്രവർത്തകരെ യാണ് മുഴുവൻ അറസ്റ്റ് ചെയ്തി രിക്കുന്നത്.
? കോൺഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഡിലും കേരളത്തി ലെ കരുനാഗപ്പള്ളിയിലും കഴി ഞ്ഞ ഒരു മാസത്തിനിടെ ക്രൂരമായ പീഡനമാണ് ഉണ്ടായത്. പല കാര്യങ്ങളിലും ഇടപെടാൻ കോൺഗ്രസ് താമസിക്കുന്നു
പലപ്പോഴും ആളുകളെ നിർ ത്തി പ്രശ്നം സൃഷ്ട്ടിച്ചശേഷം സംരക്ഷകരായി ചിലർ എത്തുന്ന കാഴ്ച്ച കേരളത്തിൽ കണ്ടുവരു ന്നുണ്ട്. കരുനാഗപ്പള്ളിയിൽ ഉടൻ തന്നെ ഇടപെടുകയും അവിടു ത്തെ എം.എൽ.എയും പ്രതിപ ക്ഷ നേതാവ് എന്ന നിലയിൽ ഞാനും പരുക്കേറ്റവരെ നേരിട്ട് ക ണ്ട് പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു.
ന്യനപക്ഷങ്ങളെ അകാരണ മായി പീഡിപ്പിക്കുന്ന സംഭവ ങ്ങൾ ഇനി ഉണ്ടായാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ല.
? ക്രൈസ്തവ സമൂഹത്തിൽ കത്തോലിക്കാ സഭ കഴിഞ്ഞാൽ എണ്ണം കൊണ്ട് പെന്തെക്കോ സ്ത് വിശ്വാസികളാണ് കൂടു തൽ. പലപ്പോഴും രാഷ്ട്രീയ നേ തൃത്വം ഇതു കണ്ടില്ലെന്ന് നടി ക്കുകയാണ്.
ഒരിക്കലും പെന്തെക്കോസ് വിഭാഗങ്ങളെ സമൂഹത്തിൽ ഒറ്റ പ്പെടുത്തില്ല. സഭകളുടെ മിക്ക പ രിപാടികളിലും ഓടിയെത്തി അവ രോടൊപ്പം നിൽക്കാൻ ശ്രമിക്കാ റുണ്ട്. അർഹരായവരെ മുഖ്യധാര യിൽ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകും. അവരെ ചേർത്ത് പിടിക്കും.
? ഒപ്പം നിന്ന സമൂഹത്തെ പലപ്പോഴും തഴയുന്നു. ആരെ യും നേത്യത്വത്തിലേക്ക് കൊ ണ്ടുവരുന്നില്ല.
വളരെ തെറ്റായ പ്രചരണമാ ണിത്. വിഴിഞ്ഞം സമരമെടുത്താലും ബഫർ സോൺ വിഷയത്തി ലും സഭയും സമൂഹവും എടുത്ത നിലപാടുകൾക്ക് ഒപ്പമായിരുന്നു യു.ഡി.എഫ്. തീരപ്രദേശമായ വിഴിഞ്ഞത്ത് മെത്രാൻമാരെ വരെ ജാമ്യമില്ല വകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മല യോര കർഷകരുടെ പ്രശ്നങ്ങളി ൽ എപ്പോഴും ഒപ്പമുണ്ടായിരുന്നത് യൂഡിഎഫ് ആണ്. ബഫർസോ ൺ വിഷയത്തിൽ സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടുകളാണ് ഏറെ പ്രശ്നമുണ്ടാക്കിയത്.
? കേരളത്തിൽ പെന്തെക്കോ സത് സമൂഹം നേരിടുന്ന പ്രധാ ന വെല്ലുവിളിയാണ് ശവസംസ് കാരം സംബന്ധിച്ച്. 75 വർഷ ത്തിലേറെ പഴക്കമുള്ള സ്ഥലങ്ങ ളിൽ പോലും ശവസംസ്കാരം നടത്താൻ കഴിയുന്നില്ല.
നിയമപരമായി എല്ലാ സംര ക്ഷണവും ഉറപ്പുവരുത്തും. ശവം മറവുചെയ്യേണ്ടത് അവകാശമാ ണ്. അതിനെ തടയാൻ ആർക്കും കഴിയില്ല. എല്ലാവരുടെയും മതപ രമായ ആചാരപ്രകാരം ശവസം സ്കാര ശുശ്രൂഷകൾ നടത്താൻ സ്വാതന്ത്ര്യം ഉണ്ടാകണം. അവകാ ശം സംരക്ഷിക്കാൻ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്ന താണ് ഞങ്ങളുടെ അഭിപ്രായം.
? പെന്തെക്കോസ്ത് സഭകൾ പലതും ചെറിയ കൂട്ടായ്മകളാ യാണ് തുടങ്ങുന്നത്. ഇതിനു ഭര ണകൂടം അനുമതി നൽകാതെ സ്ഥിതി പലയിടങ്ങളിലും ഉണ്ട്. വർഗീയവാദികൾക്ക് ഭരണകൂടം കൂട്ടുനിൽക്കുന്നു. അതിൽ രാഷ് ട്രീയ നേത്യത്വവും ഉദ്യോഗസ്ഥ നേത്യത്വവും ഉണ്ട്.
എല്ലാ പൗരന്മാർക്കും മതവി ഭാഗങ്ങൾക്കും അവരുടെ അവകാ ശങ്ങളുണ്ട്. ശവക്കോട്ടയുടെ കാ ര്യം പറഞ്ഞതുപോലെ ഈ വിഷ യവും ഉയർത്തിക്കൊണ്ട് വരും. ന്യൂനപക്ഷ അവകാശങ്ങൾ സംര ക്ഷിക്കപ്പെടും. നിയമനിർമ്മാണം ആവശ്യമെങ്കിൽ അതിനായും ശക്തമായി ശബ്ദമുയർത്തും.

