തിരുവല്ല സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ്പാ യി ഡോ. ഏബ്രഹാം ചാക്കോ തി രഞ്ഞെടുക്കപ്പെട്ടു.
നിലവിലെ പ്രിസൈഡിങ് ബി ഷപ് ഡോ.തോമസ് ഏബ്രഹാം വിരമിക്കുന്നതിനെ തുടർന്നാണി ത്. സ്ഥാനാരോഹണം മേയ് 1ന് 10 മണിക്കു തിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്തു നടക്കും. സഭയുടെ പ്രതിനിധിസഭാ സമ്മേ ളനമാണ് തിരഞ്ഞെടുപ്പ് നടത്തി യത്. പ്രിസൈഡിങ് ബിഷപ് ഡോ. തോമസ് ഏബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിനിധിസഭാ അധ്യക്ഷൻ റവ. ഡോ.ജോൺ മാത്യു അധ്യക്ഷത വഹിച്ചു. റവ.അച്ചൻകുഞ്ഞ് ജോർജ് ധ്യാനപ്രസംഗം നട ത്തി.
പ്രതിനിധിസഭാ ഉപാധ്യക്ഷൻ കെ.ഒ.രാജുക്കുട്ടി, സഭാ സെക്രട്ട റി റവ. കെ.സജി മാത്യു, സഭാ വൈദിക ട്രസ്റ്റി റവ.സജി ഏബ്ര ഹാം, അൽമായ ട്രസ്റ്റി പ്രഫ. ഏബ്രഹാം ജോർജ്, വികാരി ജന റൽ റവ. സി. കെ. ജേക്കബ്, ഡോ.മാത്യുസ് എം. ജോർജ് എന്നിവർ പ്രസംഗിച്ചു. വിവിധ ഡയോസിസുകളുടെ ചുമതല വഹിച്ച ബിഷപ് ഡോ. ഏബ്ര ഹാം ചാക്കോ (63) 2019 മുതൽ സഭയുടെ സൺഡേ സ്കൂൾ-യുവജന ബോർഡ് ചെയർമാനുമാ ണ്. സഭയുടെ സെമിനാരിയായ ചെന്നൈ ജുബിലി മെമ്മോറി യൽ ബൈബിൾ കോളജിൽ അധ്യാപകനായും ഡീനായും പ്രതിനിധി സഭാ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
റാന്നി അങ്ങാടി ചരിവുപുരയിട ത്തിൽ (പാറപ്പാട്ട് ) സുവിശേഷ കൻ പരേതനായ പി.എ. ചാ ക്കോയുടെയും ശോശാമ്മ ചാ ക്കോയുടെയും മകനാണ്. ഭാര്യ: ജോളി ഏബ്രഹാം. മക്കൾ: സോ ഫിയ ചാക്കോ, സൗമ്യ ഏബ്ര ഹാം, സാമുവൽ ചാക്കോ ഏബ്രഹാം.

