
തിരുവല്ല : ശാരോൻ ഫെലോഷിപ്പ് സഭകളുടെ അന്തർദേശീയ കൺവെൻഷൻ 2025 ഡിസംബർ 1മുതൽ 7വരെ തിരുവല്ല ശാരോൻ കൺവെൻഷൻ സ്റ്റേഡിയത്തിൽ നടക്കും.
ആത്മനിറവും വചന പരിജ്ഞാനവും ഉള്ള ദൈവദാസന്മാർ വചന പ്രഭാഷണം നടത്തും കൺവെൻഷനോടനുബന്ധിച്ച് പാസ്റ്റേഴ്സ് കോൺഫ്രൻസ്, ബൈബിൾ സ്റ്റഡി, പൊതുയോഗം, മിഷൻ സമ്മേളനം, ധ്യാനയോഗം, സനാനശുശ്രൂഷ, പൊതുസഭായോഗം, കർത്തൃമേശാ ശുശ്രൂഷയും നടത്തപ്പെടും ശാരോൻ ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നല്കും. കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ശാരോൻ കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ സഭാ മണ്ഡലം കൂടി വിവിധ സബ് കമ്മറ്റികളെ തെരഞ്ഞെടുത്തു.
പാസ്റ്റർ സജു പുന്നുസ്, പാസ്റ്റർ.എം റ്റി മാത്യു (പ്രയർ) പാസ്റ്റർ.ജോർജ്ജ് മുണ്ടകൻ, പാസ്റ്റർ. റെജി പി ശാമൂവേൽ (പബ്ലിസിറ്റി) പാസ്റ്റർ. ജേക്കബ് ജോർജ്ജ് , ജേക്കബ് വർഗീസ് (ഫിനാൻസ്) പാസ്റ്റർ.ജോൺ മാത്യു, ഏബ്രഹാം വർഗീസ് (അറേജ്മെന്റ്) പാസ്റ്റർ. സാംസൺ തോമസ്,രാജൻ ഈശോ, പി കെ ജോൺ (ഫുഡ്) പാസ്റ്റർ. സാബു ഫിലിപ്പ്, പാസ്റ്റർ. ഫിന്നി ജേക്കബ് ഓടനാവട്ടം ( മ്യൂസിക്) പാസ്റ്റർ. എം ജി മോനച്ചൻ, ഏബ്രഹാം ഉമ്മൻ (വോളന്റിയേഴ്സ്) പാസ്റ്റർ. പി എ അനിയൻ , ഷിജു ജോർജ്ജ് (അക്കോമഡേഷൻ) പാസ്റ്റർ.കെ എം കുര്യാക്കോസ് , പാസ്റ്റർ. സി എ സന്തോഷ് (വിജിലൻസ് & മെഡിക്കൽ)പാസ്റ്റർ. എബ്രഹാം കുര്യാക്കോസ്, പാസ്റ്റർ.റ്റി എം ഫിലിപ്പ് , പാസ്റ്റർ. റോയി വി ശമുവേൽ (കർത്തൃമേശ) എന്നിവർ അടങ്ങിയ വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നു.
