ഇലന്തൂർ :ഏട്ടാമത് കാക്കനാടൻ കഥോത്സവം മൈക്രോ കഥാ വിഭാഗത്തിൽ റെജി ഇലന്തൂരിന് അവാർഡ് ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് നടന്ന ചടങ്ങിൽ മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരനും തിരക്കഥാകൃത്തുമായ വിനു എബ്രാഹാമാണ് അവാർഡ് നൽകിയത്.
നിരവധി ഭക്തിഗാനങ്ങൾ റെജി ഇലന്തൂർ എഴുതിയിട്ടുണ്ട്. നമ്മുടെ മാസിക, ജ്ഞാനനിക്ഷേപം, അൽമായ സന്ദേശം എന്നി മാസികകളുടെ പത്രാധിപ സമിതി അംഗമായിരുന്നു.

