അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഓൺലൈൻ ബൈബിൾ പഠന പരമ്പരയുടെ ഭാഗമായി ഹാലേലൂയ്യാ ന്യൂസ് ചീഫ് എഡിറ്റർ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂരിന്റെ പ്രഭാഷണങ്ങൾ നാളെ ആരംഭിക്കും. നാലുദിവസം നീണ്ടുനിൽക്കുന്ന ഈ പ്രഭാഷണ പരമ്പരയിൽ “ക്രൈസ്തവ രക്തസാക്ഷികൾ” എന്ന വിഷയത്തിൽ ആയിരിക്കും പ്രഭാഷണങ്ങൾ.
ഒക്ടോബർ 27 തിങ്കൾ മുതൽ ഒക്ടോബർ 30 വ്യാഴം വരെ യുഎസ്എയിലെ അറ്റ്ലാന്റ സമയം വൈകുന്നേരം 7:45 ന് ആണ് പ്രോഗ്രാം നടക്കുന്നത്.
ഇന്ത്യയിൽ ഇത് ഒക്ടോബർ 28 ചൊവ്വ മുതൽ – ഒക്ടോബർ 31 വെള്ളിവരെ ദിവസവും അതിരാവിലെ 5:15 (ഇന്ത്യൻ സമയം) ആരംഭിക്കും.
യോഗങ്ങളിൽ അബിഗെയ്ൽ മെൽവിൻ (അറ്റ്ലാന്റ, യുഎസ്എ), പാസ്റ്റർ വിൽസൺ കരോട്ടു (ഡാളസ്, യുഎസ്എ), സിസ്റ്റർ. ശാന്തമ്മ എബ്രഹാം (ശരി, യുഎസ്എ) എന്നിവർ സംഗീത ശുശ്രൂഷ നിർവഹിക്കും.
ഡോ. സി.വി. ആൻഡ്രൂസ്, ഡോ. എബി മാമ്മൻ എന്നിവർ നേതൃത്വം നൽകുന്നു.
സൂം ലിങ്ക് വഴി എല്ലാവര്ക്കും പങ്കെടുക്കാം
https://us02web.zoom.us/j/83025950871? pwd=T1IZSTdiVEM3WIBETFN4bzRGQXNWUT09
മീറ്റിംഗ് ഐഡി: 830 2595 0871
പാസ്‌വേഡ്: acog
ഒറ്റ ടാപ്പ് മൊബൈൽ: +16465588656,83025950871#

