കോട്ടയം : അസംബ്ലീസ് ഓഫ് ഗോഡ്
മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഡിപ്പാർട്ട്മെന്റ് ആഭിമുഖ്യത്തിൽ മദ്യം മയക്കുമരുന്ന് ആത്മഹത്യ തുടങ്ങിയവയ്ക്കെതിരെയുള്ള ലഹരി വിമോചന കേരള യാത്ര നവംബർ 3 മുതൽ ആരംഭിക്കും. മലബാർ സൂപ്രണ്ട് റവ.വി.ടി. എബ്രഹാം ഉദ്ഘാടനം ചെയ്യും. ഇവാഞ്ചലിസം ഡയറക്ടർ റവ. ജെ ജോൺസൺ അധ്യക്ഷത വഹിക്കും. കേരളത്തിന്റെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന യാത്ര 21ന് പാറശ്ശാല യഹോവ നിസ്സി ചർച്ചിൽ സമാപിക്കും. എജി സതേൺ സൂപ്രണ്ട് സൂപ്രണ്ട് റവ. എൻ. പീറ്റർ സമാപന സന്ദേശം നൽകും. റവ. ടി.ജെ സാമുവൽ, റവ. കെ.ജെ. മാത്യു, റവ. ഐസക്ക് വി. മാത്യു, റവ തോമസ് ഫിലിപ്പ്, റവ ബാബു വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും.ഡയറക്ടർ റവ. ജെ ജോൺസൺ, സെക്രട്ടറി പാസ്റ്റർ ജോൺസൺ മാമൻ, ട്രഷറർ പാസ്റ്റർ അജികുമാർ സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകും.

