യൂ കെ:
19 മത് ഐ എ ജി യൂ കെ & യൂറോപ്പ് നാഷണൽ കോൺഫറൻസ് 2026 മാർച്ച് 20 മുതൽ 22 വരെ ബ്രിസ്റ്റോളിൽ വച്ച് നടത്തപ്പെടുന്നു. ഐ എ ജി യൂ കെ & യൂറോപ്പ് ചെയർമാൻ റവ ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ അനുഗ്രഹീത കൺവെൻഷൻ പ്രാസംഗികനായ പാസ്റ്റർ ബിജു സി എക്സ് , പാസ്റ്റർ അൻസൻ മാത്യു എന്നിവർ തിരുവചനത്തിൽ നിന്നും ശുശ്രൂഷിക്കും. ഈ കാലഘട്ടത്തിൽ ദൈവനിറവിൽ ഗാനശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്ന ഡോ. ടോം ഫിലിപ്പ് ആരാധനകൾക്ക് നേതൃത്വം നൽകുന്നു. യുവജനങ്ങൾക്കായുള്ള പ്രത്യേക സെക്ഷനിൽ ഡോ. ബ്ലെസൻ മേമന, പാസ്റ്റർ ബെൻ മാത്യു എന്നിവർ ശുശ്രൂഷിക്കുന്നു. സിസ്റ്റർ ഷീജ ബിജി (അയർലൻഡ്) ലേഡീസ് സെക്ഷനിൽ ശ്രൂശുഷിക്കും. 2026 മാർച്ച് 20, വെള്ളിയാഴ്ച വൈകുന്നേരം 06:00 ന് തോൺബറി ലെയ്ഷർ സെന്ററിൽ വച്ച് ആരംഭിക്കുന്ന പൊതുയോഗം മാർച്ച് 22 ന് സഭായോഗത്തോട് കൂടി സമാപിക്കും. ഏവരെയും യേശുക്രിസ്തുവിന്റെ നാമത്തിൽ കോൺഫറൻസിലേക്ക് സ്വാഗതം ചെയ്യുന്നു.
പോൾസൺ ഇടയത്ത്

