ജയ്‌പൂർ: നിർബന്ധിത മതപരി വർത്തനം ആരോപിച്ച് ഇടുക്കി കട്ടപ്പന സ്വദേശിയായ പാസ്റ്റർ തോമസ് ജോർജിനെതിരെ രാജസ്ഥാൻ പോലീസ് കേസെടുത്തു. മതസ്‌പർധ വളർത്തുക. വിദ്വേഷ പ്രചാരണം നടത്തുക തുടങ്ങിയ ജാമ്യമില്ലാ വകുപ്പു കളാണ് ഇദ്ദേഹത്തിനെതിരെചുമത്തിയിരിക്കുന്നത്.
രാജസ്ഥാനിലെ ദൗസയിൽ കഴിഞ്ഞ 21 വർഷമായി പാസ്റ്റ റായി സേവനം ചെയ്യുന്ന തോ മസ് ജോർജിനെതിരെ ജൂലൈ 15 നാണ് പോലീസ് കേസെടുത്തത്. എന്നാൽ ഈ കേസ് കെട്ടിച്ചമച്ചതാണെന്നും താൻ ഭീതിയോടെയാണ് കഴിയുന്ന തെന്നും പാസ്റ്റർ പറഞ്ഞു. താൻ പ്രാർത്ഥനകൾക്ക് നേത്യത്വംനൽകിയിരുന്ന പള്ളിക്ക് നേരെ നേരത്തെ ബജ്റംഗ് ദൾ-ആർ.എസ്.എസ്. ഹനുമാൻ സേന പ്രവർത്തകർ ആക്രമണം നടത്തിയതായും പള്ളിപൊളിക്കാൻബുൾഡോസറു മായിഎത്തിയെന്നും അവർ ഭീഷണിപ്പെടുത്തിയെന്നും പാസ്റ്റർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
