കൊട്ടാരക്കര: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ കൊട്ടാരക്കര സെന്ററിന്റെ 25 മത് കൺവൻഷൻ നവംബർ 26 ബുധൻ മുതൽ 30 ഞായർ വരെ കൊട്ടാരക്കര ഐപിസി ബേർശേബാ ഗ്രൗണ്ടിൽ നടക്കും.
കൊട്ടാരക്കര സെന്റർ പ്രസിഡന്റ് പാസ്റ്റർ എ. ഒ. തോമസ്കുട്ടി ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഷിബു കെ. മാത്യു, എബി എബ്രഹാം, അനീഷ് തോമസ്, ബി. മോനച്ചൻ, സാം ജോർജ് എന്നിവർ ദൈവചനത്തിൽ നിന്നും സംസാരിക്കുന്നു.
കൊട്ടാരക്കര സെന്റ്റർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കുന്നു. പുത്രികാ സംഘടനകളുടെ വാർഷിക യോഗവും ഇതിനോടനുബന്ധിച്ചു നടക്കും.
പാസ്റ്റർമാരായ എ. ഒ. തോമസ്കുട്ടി, ഷിബു ജോർജ്, തോമസ് മാത്യു, ബ്രദർ ഡി.
അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകും.

