കായംകുളം: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ആലപ്പുഴ ഈസ്റ്റ് സെന്ററിന്റെ 52 മത് സെന്റർ കൺവെൻഷൻ 2026 ഫെബ്രുവരി 4 ബുധൻ മുതൽ 8 ഞായർ വരെ കായംകുളം എലീം കാക്കനാട് ഐ.പി.സി. ചർച്ച് ഗ്രൗണ്ടിൽ നടക്കും.
ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ പ്രസിഡന്റ് പാസ്റ്റർ ബി. മോനച്ചൻ കായംകുളം ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ കെ. ജെ. തോമസ്, റ്റി.ഡി. ബാബു, ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, റെജിമാത്യൂ, ഷാജി സി.മത്തായി, ജോൺസൻ ഡാനിയേൽ എന്നിവർ ദൈവചനത്തിൽ നിന്നും സംസാരിക്കുന്നു. ഹെവൻലി ബീറ്റ്സ് കൊട്ടാരക്കര ഗാനശുശ്രൂഷ നിർവഹിക്കുന്നു. പുത്രികാ സംഘടനകളുടെ വാർഷിക യോഗവും പാസ്റ്റേഴ്സ് ഫാമിലി മീറ്റിങ്ങും ഇതിനോടനുബന്ധിച്ചു നടക്കും.
പാസ്റ്റർമാരായ ജോർജ് ഡാനിയേൽ, എം. ഓ. ചെറിയാൻ, ബിജു തോമസ്
സഹോദരന്മാരായ ജെയിംസ് മാത്യൂ, ഡി.എച്ച് എഡിസൻ, വർഗ്ഗീസ് ബേബി എന്നിവർ നേതൃത്വം നൽകും.

