കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ കേരള സ്റ്റേറ്റ് ജനറൽബോഡിയും 2026-2029 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജൂലൈ 21 മുതൽ നടക്കും. മുൻ ടേമുകളെ പോലെ നിയോജകമണ്ഡല അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.
ഇലക്ഷൻ കമ്മീഷണറായി ജോൺ തോമസിനെയും റിട്ടേണിങ്ങ് ഓഫീസർമാരായി ജോൺ മാത്യു, ഡോ. സാജൻ സി. ജേക്കബ്, ബെന്നി കൊച്ചുവടക്കേൽ, കെ.എസ്. ജോസ് എന്നിവരെയും നിയമിച്ചതായും പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ്, സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ട്രഷറർ പി.എം. ഫിലിപ്പ് എന്നിവർ അറിയിച്ചു.

