അടൂർ: ചരിത്രവഴികളിൽ 86 വർഷങ്ങൾ പിന്നിടുന്ന ഐപിസി മണക്കാല ശാലേം സഭയുടെ കടുംബ സംഗമം ജൂലൈ 25 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ശാസ്താംകോട്ട ലങ്കവാലി റിസോർട്ടിൽ നടക്കും.
ലോകമെങ്ങുമുള്ള ശാലേം സഭാ വിശ്വാസികൾ ഒന്നുചേരുന്ന കുടുംബസംഗമത്തിൽ പാസ്റ്റർ പി. കെ. ജോൺസൺ അനുഗ്രഹ പ്രഭാഷണം നടത്തും. സഭാംഗങ്ങളുടെ വ്യത്യസ്ത പ്രോഗ്രാമുകൾ സംഗമത്തിൽ അവതരിപ്പിക്കും. വിവിധ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും 80 വയസ് പിന്നിട്ട സഭാംഗങ്ങളേയും കുടുംബ സംഗമത്തിൽ ആദരിക്കും.
സഭാകമ്മിറ്റിയോടൊപ്പം ജനറൽ കോർഡിനേറ്റർ ഫിന്നി പി. മാത്യു, കോർഡിനേറ്ററൻമാരായ കോശിമാത്യു, സജി വർഗീസ്, ജോർജ് കെ. വർഗീസ് എന്നിവർ നേതൃത്വം നൽകും.

