
കുവൈറ്റ്: ഐപിസി കുവൈറ്റ് കൺവെൻഷൻ
സെപ്റ്റംബർ 9 മുതൽ 12 വരെ വൈകുന്നേരം 7:00 മുതൽ 9:30 വരെ കുവൈത്ത് സിറ്റിയിലെ NECK Church and Parish Hall-ൽ വേദിയാകുന്നു. ഈ ആത്മീയ സംഗമത്തിൽ ആരാധനയ്ക്ക് നേതൃത്വം നൽകുന്നത്. ജിസ്സൺ ആന്റണിയും ഐപിസി കുവൈത്ത് ക്വയർ സംഘവുമാണ്.
പ്രമുഖ വചന ശുശ്രൂഷകൻ പാസ്റ്റർ ഷിബു തോമസ് (ഒക്കഹോമ, യു എസ് എ) മുഖ്യ സന്ദേശം നൽകും. ആത്മീയതയും അനുഗ്രഹവും നിറഞ്ഞ ഈ കൺവെൻഷനിൽ പങ്കെടുക്കാൻ എല്ലാവരെയും ഐപിസി കുവൈത്ത് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
965 9768 9964, 965 9777 5648
