പാസ്റ്റർ ബോവസ് മാത്യു -9048703876
മേലുകാവ്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ മേലുകാവ് സെന്ററിന്റെ 31-മത് വാർഷിക കൺവെൻഷൻ 2026 ഫെബ്രുവരി മാസം 12,13,14,15 വ്യാഴം,വെള്ളി,ശനി, ഞായർ ദിവസങ്ങളിൽ കാഞ്ഞിരംകവല ഐ പി സി മോറിയ സഭാ ഗ്രൗണ്ടിൽ വെച്ച് നടക്കപ്പെടും. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ എം സാംകുട്ടി ഉദ്ഘാടനം ചെയ്യും. യോഗങ്ങളിൽ പാസ്റ്റർ സണ്ണി കുര്യൻ വാളകം, പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ, പാസ്റ്റർ റ്റി ഡി ബാബു,പാസ്റ്റർ ജോയ് പറയ്ക്കൽ എന്നിവർ മുഖ്യ പ്രഭാഷകർ ആയിരിക്കും. ഉപവാസപ്രാർത്ഥന, സെന്റർ മാസയോഗം, പുത്രിക സംഘടനകളുടെ വാർഷികവും നടക്കും. കൂടാതെ പുത്രിക സംഘടനകളുടെ വാർഷികത്തിൽ പാസ്റ്റർ തോമസ് മാത്യു ചാരുവേലി (സൺഡേ സ്കൂൾ സംസ്ഥാന സെക്രട്ടറി ), സിസ്റ്റർ ജയമോൾ രാജു (വുമൺസ് ഫെലോഷിപ് സംസ്ഥാന സെക്രട്ടറി )എന്നിവർ മുഖ്യ അഥിതികൾ ആയിരിക്കും.ന്യൂ വോയിസ് വണ്ണപ്പുറം സംഗീതശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

