ലക്കാട്: ഐപിസി പാലക്കാട് ഗോസ്പൽ ഫെസ്റ്റിവലും സിൽവർ ജൂബിലി കൺവെൻഷനും ഉമ്മിനി യുപി സ്കൂളിന് സമീപം കർമ്മേൽ ഗ്രൗണ്ടിൽ ജനുവരി 29 മുതൽ ഫെബ്രുവരി ഒന്നു വരെ നടക്കും. ഐപിസി പട്ടാമ്പി സെന്റർ വാർഷിക സമ്മേളനം, ധോണി കൺവെൻഷൻ എന്നിവയും ഉണ്ടായിരിക്കും.
സെന്റർ മിനിസ്റ്റർ പാസ്റ്റർ ചാക്കോ ദേവസ്യ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അജി ആന്റണി റാന്നി, ഫിലിപ്പ് പി തോമസ് കരുവാറ്റ, സജു ചാത്തന്നൂർ, അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും. ശാലോം വോയിസ് പത്തനാപുരം ഗാന ശുശ്രൂഷ നിർവഹിക്കും. സിസ്റ്റർ പെർസിസ് ജോൺ ഡൽഹി ഗസ്റ്റ് സിംഗർ ആയിരിക്കും.

