ഇംഗ്ലണ്ട് : അസംബ്ലീസ് ഓഫ് ഗോഡ്, ഐഎജി യു കെ & യൂറോപ്പ് സഹോദരിമാരുടെ കൂട്ടായ്‌മയായ ലിഡിയ നാഷണൽ കോൺഫറൻസ് 2025 സെപ്റ്റംബർ 27, ശനിയാഴ്ച രാവിലെ 10 മണിക്ക് യുകെയിലെ പ്രസ്റ്റൺ പട്ടണത്തിൽ നടക്കും.
സമ്മേളനത്തിൽ ഈ കാലഘട്ടത്തിൽ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന സിസ്റ്റർ അക്സ പീറ്റേഴ്സൺ (യുഎസ്എ) ദൈവവചനത്തിൽ നിന്ന് സംസാരിക്കുന്നു. ലിഡിയ നാഷണൽ ക്വയർ അനുഗൃഹീത ആത്മീയ ആരാധനയ്ക്ക് നേതൃത്വം നൽകും. മറ്റു ദൈവദാസിമാരും വിവിധ സെക്ഷനുകളിൽ ക്ലാസ്സുകൾ നയിക്കുന്നതായിരിക്കും.

