കൊച്ചി: ചെന്നൈ പള്ളിക്കരണയിലുണ്ടായ ബൈക്ക് അപകടത്തിൽ മുളന്തുരുത്തി ദി പെന്തെക്കൊസ്ത് മിഷൻ സഭാംഗം വള്ളക്കുരിശ് മൈതി നഗർ പഴമ്പള്ളിൽ ബഥേൽ റെനി വർഗീസിന്റെ മകൻ ജേക്കബ് റെനി വർഗീസ് (23) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം സെപ്റ്റംബർ 26 വവെള്ളി ഉച്ചയ്ക്ക് 1 ന് മുളന്തുരുത്തി ദി പെന്തക്കോസ്ത‌് മിഷൻ സഭാഹാളിലെ ശുശ്രൂഷകൾക്കു ശേഷം ഇഞ്ചിമല റ്റി.പി.എം സഭാ സെമിത്തേരിയിൽ.
മലയാള മനോരമ കൊല്ലം യൂണിറ്റിലെ സർക്കുലേഷൻ വിഭാഗം ഉദ്യോഗസ്ഥനായിരുന്നു ജേക്കബ് റെനി വർഗീസ്.
മാതാവ്: പെരുമ്പിള്ളി ചെറുകുന്നിക്കാട്ടിൽ സുസൻ വർഗീസ്. സഹോദരൻ: സാമുവൽ വർഗീസ്.
വാർത്ത: ചാക്കോ കെ.തോമസ്, ബാംഗ്ലൂർ
