മധ്യപ്രദേശ്, ഗുണ: ആദിവാസി വിഭാഗത്തിലുള്ളവരെ മതപരിവർത്തനം ചെയ്യുന്നു ആരോപണത്തെ തുടർന്ന് മധ്യപ്രദേശിലെ ഗുണ ജില്ലയിലെ മോഹൻപൂർ ഖുർദ് ഗ്രാമത്തിൽ നിന്നുള്ള രണ്ട് പാസ്റ്റർമാരായ ഉത്തം ബരേല, വികാസ് ബരേലഎന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദളിലെ അംഗത്തിന്റെ പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തിയതായി സൂചനയുണ്ട്.എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങൾ ക്രിസ്തുമതത്തിലുള്ള വിശ്വാസത്തിലൂടെ ഭേദമാക്കാമെന്ന് അവകാശപ്പെട്ട് പാസ്റ്റർമാർ ഒരു സമ്മേളനം സംഘടിപ്പിച്ചതായും ആദിവാസി സമൂഹങ്ങളെ മതം മാറ്റാൻ പ്രേരിപ്പിക്കുന്നതിനായി ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്‌തതായും പരാതിയിൽ ആരോപിക്കുന്നു.
രോഗശാന്തിയിലൂടെ പരിവർത്തനം നടത്തുന്നു എന്നും യോഗങ്ങളിൽ മാംസം വിതരണം ചെയ്‌തു എന്നും പരാതിയിലുണ്ട്.
മതം മാറാൻ വിസമ്മതിച്ചവരെ തുടർന്നും പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ പറയുന്നു.
ആരാധനയും പ്രാർത്ഥനയും നടത്തുന്ന പാസ്റ്റർമാർക്കെതിരെ ഉത്തരേന്ത്യയിൽ വ്യാജമതപരിവർത്തന പരാതികൾ നൽകി അറസ്റ്റു ചെയ്യുന്ന രീതി വ്യാപകമാണ്.

