മാഡ്രിഡ്/സ്പെയിൻ: യഹൂദ പാരമ്പര്യ ത്തിൽ ജനിച്ച്, പിന്നീട് യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച മനുഷ്യരുടെ തീക്ഷ്ണമായ ആത്മീയ യാത്ര വിവരിക്കുന്ന ചിത്രം ‘മിശിഹായെ തേടി'(എൻ ബുസ്കാ ഡെൽ മെസിയാസ്) ഏപ്രിൽ 10-ന് സ്പെയിനിൽ റിലീസ് ചെയ്യും. പ്രമുഖസ്പാനിഷ് ചലച്ചിത്ര നിർമാണ കമ്പ നിയായ ഗോയ പ്രൊഡക്ഷൻസാണ് സ്പാനിഷ് ഭാഷയിലുളള ഡോക്യുമെന്ററി ചിത്രം പുറത്തിറക്കുന്നത്. ആന്ദ്രേസ് ഗാരിഗോ ആണ് ചിത്രത്തിന്റെ സംവിധായകൻ.
ഏപ്രിൽ 10-ന് സ്പെയിനിൽ റിലീസ് ചെയ്യുന്ന ചിത്രം വൈകാതെ മധ്യ അ മേരിക്കൻ രാജ്യങ്ങളിലും അമേരിക്ക യിലും പ്രദർശനത്തിനെത്തും. വിവിധ മാർപാപ്പമാരും കത്തോലിക്ക സഭയും യ ഹൂദവിശ്വാസത്തോട് പുലർത്തുന്ന ആദ രവിന്റെ ചുവടുപിടിച്ച് യഹൂദ മത ത്തോടുള്ള ആദരവ് പുല ർത്തിക്കൊണ്ടാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ക്രിസ്തുവിനെ ക ണ്ടെത്തുന്നതിലൂടെ തങ്ങളുടെ യഹൂദ പാരമ്പര്യം നഷ്ട്ടപ്പെടുകയല്ല, മറിച്ച് അത് പൂർണതയിലെത്തുകയാണ് ചെയ്യുന്നത് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം മനുഷ്യ രെ ഈ ചിത്രം പരിചയപ്പെടുത്തുന്നു.
‘നമ്മുടെ ഏറ്റവും പ്രിയപ്പെട്ട രണ്ട് മനുഷ്യ ർ യഹൂദരല്ലേ? യേശുവും മാതാവും’ എ ന്ന വിശുദ്ധ ജോസ് മരിയ എസ്ക്രിവ യുടെ വാക്കുകൾ തന്നെ ഏറെ സ്വാധീനിച്ചതായി സംവിധായകൻ ഗാരിഗോ പറയുന്നു.
ഫ്രഞ്ച് തത്ത്വചിന്തകൻ ഫാബ്രിസ് ഹ ദ്ജാജ്, പ്രശസ്ത്ത ഹാർവാഡ് പ്രഫസർ റോയ് ഷോമാൻ, അമേരിക്കൻ ദൈവ ശാസ്ത്രജ്ഞൻ ഡോൺ ഈഡൻ തുട ങ്ങി നിരവധി പ്രമുഖരുടെ സാക്ഷ്യങ്ങൾ ഈ ഡോക്യുമെന്ററി ചിത്രത്തിൽ ഉ ൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ യഹൂദ മ തത്തിൽനിന്നും കത്തോലിക്ക വിശ്വാസം സ്വീകരിച്ച റോമിലെ മുഖ്യ റ ബ്ബിയായിരുന്ന യൂജീനിയോ സോളി, ക ർമലീത്ത സന്യാസിനിയും വിശുദ്ധയും പിന്നീട് വേദപാരംഗതയുമായി മാറിയ വിശുദ്ധ ഈഡിത്ത് സ്റ്റെയിൻ, ഗർഭഛിദ്ര അനുകൂലിയായി ജീവിച്ച ശേഷം മാന സാന്തരപ്പെട്ട ഡോ. ബെർണാഡ് ന ഥാൻസൺ, ഫ്രഞ്ച് കവി മാക് ജേക്കബ് തുടങ്ങിയവരുടെ കഥയും ഈ ചിത്ര ത്തിൽ വിവരിക്കുന്നു.

