റവ. ഡോ. കെ. സി. ജോൺ ചെയർമാൻ, പവ്വർ വിഷൻ :
വാക്കുകളിലും പ്രവർത്തികളിലും ക്രിസ്‌തുവിനെ വെളിപ്പെടുത്തുന്നവരാണ് യഥാർത്ഥ ക്രിസ്‌തു ശിഷ്യ ന്മാർ. യേശുവിൻ്റെ നന്മയും കരുണയും അവരുടെ ജീ വിതത്തിൽ കാണും. ക്രിസ്‌ത്യാനിത്വമെന്നത് ആചാരാ നുഷ്‌ഠാനങ്ങൾ അല്ല; സ്വയം പരിത്യജിച്ചുകൊണ്ട് സ്വ ന്തം കുരിശുമെടുത്തുകൊണ്ട് യേശുവിനെ അനുഗമി ക്കുന്നതാണ്. ശിഷ്യത്വത്തിലേക്കുള്ള വിളിയാണത്. ശി ഷ്യനായാൽ പിന്നെ തിരിഞ്ഞു നോക്കാറില്ല. നാഥനെ അനുഗമിക്കുകയാണ്. മുന്നിലെ ദുർഘടങ്ങളെ ഭയക്കു ന്നില്ല. ഇടത്തോട്ട് വലത്തോട്ടോ നോക്കുകയില്ല.നാഥ ന്റെ കാൽച്ചുവടുകൾ പതിഞ്ഞ വഴിയിലൂടെ ഓരോ ചു വടും വയ്ക്കുകയാണ്.
യേശുക്രിസ്തുവിലൂടെയുള്ള ആത്മരക്ഷ കണ്ട ത്തുകയാണ് മനുഷ്യൻ്റെ ഏറ്റവും വലിയ ഭാഗ്യം. ഭൂമി യിലെ ജീവിതം താൽക്കാലികമാണെന്നും പാപത്തിൽ നിന്നും വീണ്ടെടുത്ത് നിത്യതയ്ക്ക് അവകാശിയാക്കു ന്ന യേശുക്രിസ്‌തുവിനെ അറിയുകയാണ് ജീവിതത്തി ന്റെ ഏറ്റവും വലിയ നേട്ടം. അതു ദൈവം കൃപയാലെ മനുഷ്യനു നൽകുന്നതാണ്; കർമ്മപ്രവർത്തികൾ അതിനു കാരണവുമല്ല. അത് തിരിച്ചറിയുമ്പോൾ നാഥനു വേണ്ടി ജീവിതത്തെ കൂടുതൽ സമർപ്പിക്കുന്നു.
ഒരു പുരുഷായുസ്സ് മുതൽ മുഴുവൻ യേശുക്രിസ് തുവിന്റെ ചൂടടയാളം വഹിച്ച് സുവിശേഷം പ്രസംഗിച്ച പ്രൊഫ. എം.വൈ. യോഹന്നാൻ സാർ ആത്മീയ ലോ കത്തിലെ ശോഭയേറിയ നക്ഷത്രമാണ്.
അതുല്യനായ യേശുക്രിസ്‌തുവിനെ ഉയർത്തു വാൻ വേണ്ടി മാത്രമായിരുന്നു അദ്ദേഹം ശ്രമിച്ചത്. ദൈ വസ്നേഹത്തിൻ്റെ പ്രഭാവത്തിലേക്ക് പതിനായിരങ്ങളെ യാണ് അദ്ദേഹം നയിച്ചത്. കൃപയിൽ ചാലിച്ചതായിരു ന്നു ഓരോ വാക്കുകളും. ഗലീല നാടുകളിൽ യേശുവി ന്റെ ലാവണ്യവാക്കുകൾ കേൾക്കാൻ ഓടിക്കൂടിയതുപോ ലെയായിരുന്നു പ്രൊഫ.എം. വൈ. യോഹന്നാന്റെ സാ റിന്റെ അരികിലേക്ക് ജനങ്ങൾ ഓടിയെത്തിയതും. കൃ പയുടെ നീർച്ചാലുകൾ ഒഴുകുമായിരുന്നു അദ്ദേഹത്തി ന്റെ യോഗങ്ങളിൽ
യേശുവിന്റെ സുവിശേഷത്തിൻ്റെ ശക്തിയും അ നുഗ്രഹവും അനുഭവിക്കുവാൻ വേണ്ടിയായിരുന്നു ആ ളുകൾ അദ്ദേഹത്തിൻ്റെ പ്രസംഗസ്ഥലങ്ങളിലേക്ക് ഒഴു കിയെത്തിയത്.
ടെലിവിഷൻ ചാനലുകളിലൂടെ നടത്തിയ പ്രസം ഗങ്ങൾ എത്രയോ ലക്ഷം ജനങ്ങൾക്ക് അനുഗ്രഹമായി തീർന്നു. പ്രൊഫ.എം.വൈ.യോഹന്നാൻ സാർ പവർ വിഷൻ ടെലിവിഷനിൽ നിരന്തരം പ്രസംഗിക്കുമായിരു ന്നു. സഭകൾക്ക് അതീതമായി യേശുക്രിസ്‌തുവിനെ സാ ക്ഷിക്കുവാനുള്ള അദ്ദേഹത്തിൻ്റെ തീഷ്‌ണത എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. അടുത്ത കുടുംബ സുഹൃ ത്തായി മാറുവാൻ ഒരു പക്ഷേ അത് ഒരു കാരണമാണെ ന്ന് തോന്നുന്നു. ക്രിസ്‌തുവിനെ ഉയർത്തുവാൻ ഞങ്ങൾ ഒരുമിച്ചായിരുന്നു.
പ്രൊഫ. എം. വൈ.യോഹന്നാൻ സാറിന്റെ ജീവി ത പശ്ചാത്തലം ഓർത്തുപോകുന്നു. കഷ്ടപ്പാടുകളും ദു രിതങ്ങളും നിറഞ്ഞ ഒരു തറവാട്ടിലാണ് ജനിക്കുന്നത്. ഒരു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ പിതാവിനെ നഷ്ട പ്പെടുന്നു. പിന്നീടുള്ള ബാല്യം ക്ലേശങ്ങൾ നിറഞ്ഞതാ യിരുന്നു. പത്താം ക്ലാസിൽ ഉയർന്ന മാർക്കോടു ജയി ച്ചെങ്കിലും തുടർന്നു പഠിക്കാൻ പണമില്ലാത്ത അവസ്ഥ.
കാളയും കലപ്പയും കൃഷി ഭൂമിയും മാത്രം മുന്നിൽ. അധ്യാപകനായ മത്തായി സാറിൻ്റെ സഹായത്താൽ ടി ടി സിക്ക് ചേരുന്നു. പിന്നീട് ബി.എ യും,എം. എ യുമെ ല്ലാം പ്രൈവറ്റായി പഠിച്ചു പാസാകുന്നു. രണ്ടിനും റാങ്ക് നേടുന്നു. സ്കൂൾ അധ്യാപകൻ, കോളേജ് പ്രൊഫസർ, പ്രിൻസിപ്പാൾ എന്നീ നിലകളിലേക്ക് ഉയർത്തപ്പെടുന്നു. എത്രയോ ക്ലേശങ്ങൾ നിറഞ്ഞ സാഹചര്യങ്ങളെ അതിജീ വിക്കേണ്ടിവന്നു. പതിനേഴാം വയസ്സിൽ യേശുക്രിസ് വിനെ രക്ഷിതാവായി സ്വീകരിച്ചതു മുതൽ സുവിശേ ഷത്തിന്റെ സാക്ഷിയാണ്. മുപ്പത്താറാം വയസ്സിൽ ലഭി ച്ച പരിശുദ്ധാത്മ നിറവ് ശുശ്രൂഷകൾക്ക് ശക്തി നൽകി. തുടർന്നുള്ള ജീവിതം മുഴുവൻ ക്രിസ്‌തുവിന് വേണ്ടി അത്ഭുത സാക്ഷിയായി. ക്രിസ്തുവിൽ പ്രസിദ്ധനായ എം.വൈ.യോഹന്നാൻ സാറിനെപ്പറ്റി കൊച്ചുമകൾ ഡോ. ഹന്ന എയ്ഞ്ചൽ എഴുതിയ പുസ്‌തകം എൻ്റെ ഹൃദയ ത്തെ സ്പർശിച്ചു. വിശ്വാസം കാത്ത, വിശുദ്ധ ജീവിതം നയിച്ച ഒരു ദൈവഭക്തൻ. കൊച്ചുമകൾ സാറിനെപ്പറ്റി പറയുന്ന സാക്ഷ്യം. ഒരു സുവിശേഷകന് ലഭിക്കാവു ന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ‘എന്റെ ചാച്ചൻ’ എന്ന ഗ്രന്ഥം. ഒന്നും ഒളിക്കാതെയും പൊങ്ങച്ചങ്ങൾ പ റയാതെയും രചന നടത്തിയിരിക്കുന്നു. വിശുദ്ധമായ ഈ ദൗത്യം നിർവഹിക്കാൻ ഡോ. ഹന്ന എയ്ഞ്ചലിന് കഴി ഞ്ഞതിൽ അഭിനന്ദിക്കുന്നു.
പ്രൊഫ. എം. വൈ. യോഹന്നാൻ സാറിന്റെ ജീവി തത്തിന്റെ ഏടുകൾ വെളിപ്പെടുത്താൻ സന്മനസ്സ് കാ ണിച്ച ഡോ. ഹന്ന എയ്ഞ്ചലിനെ ദൈവം തുടർന്നും അനുഗ്രഹിക്കട്ടെ.

