ടോറോന്റോ : LIFT Canada ഒരുക്കിയ വുമൺ എംപവറിങ് കോൺഫറൻസ് SHE 2025 (Success, Honor, Empower) รว കേരള ക്രിസ്ത്യൻ അസംബ്ലിയിൽ (KCA Church Toronto) വച്ച് സെപ്റ്റംബർ 6, ശനിയാഴ്ച നടന്നു. പ്രശസ്ത സൈക്കോളജിസ്റ്റ് ഡോക്ടർ മറീന വെസ്ലി, സിസ്റ്റർ ബിൻസി സാമുവൽ ഫിലാഡൽഫിയ എന്നിവർ വൈകാരിക ക്ഷേമവും മാനസിക ആരോഗ്യവും ആത്മിക വളർച്ചയും എന്നീ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു . സിസ്റ്റർ ആൻസി ഫിന്നി, ലണ്ടൻ അധ്യക്ഷത വഹിച്ചു.
സംഗീതത്തിന്റെ മാധുര്യവും കലാ രംഗത്തിന്റെ ഗംഭീരതയും ചേർന്നപ്പോൾ സിസ്റ്റർ ഹന്ന പീറ്ററിന്റെ ഗാനവും സിസ്റ്റർ ഗ്രേസ് പുന്നൂസിന്റെ വാദ്യ വിസ്മയവും വ്യത്യസ്ത അനുഭവം പങ്കുവെച്ചു . ഒന്റാരിയോയിലെ വിവിധ സഭകളിൽ നിന്നും ധാരാളം സഹോദരിമാർ ഈ കോൺഫറൻസിൽ പങ്കെടുത്തു. ഒന്റാറിയോയിലെ വിവിധ സഭകളിലെ ശുശ്രൂഷകന്മാരുടെ സഹധർമ്മിണിമാരെ അവരുടെ സേവനങ്ങളെ മാനിച്ച് ആദരിച്ചു. തുടർന്നുള്ള വർഷങ്ങളിലും കോൺഫറൻസ് നടത്തുവാൻ LIFT കാനഡ തീരുമാനിച്ചു.
