മാരാമൺ:മാരാമൺ കൺവെൻഷന്റെ ഭാഗമായി മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പരസ്ഥിതി കമ്മിറ്റിയുടെ നേത്യത്വത്തിൽ കല്ലിശേരി കടവിൽ മാളികയിൽ നിന്നും അയിരൂരിൽ നിന്നും ‘പ്രകൃതിക്ക് കാവലാവുക’ എന്ന സന്ദേശവുമായി പരിസ്ഥിതി സൗ ഹൃദ സന്ദേശ ജലയാത്ര നടത്തുന്നു 31 ന് 1.30 ന് കടവിൽ മാളിക,ചെറുകോൽപുഴകടവുകളിൽ നിന്ന് ആരംഭിക്കുന്ന ജലയാത്ര വിവിധ കേന്ദ്രങ്ങളിൽ പരിസ്ഥിതി സൗഹൃദ സന്ദേശങ്ങൾ കൈമാറി 4.30 ന് മാരാമൺ കൺവെൻഷൻ നഗറിൽ സമാപിക്കും. മാത്യൂസ് മാർ സെറാഫിം ചെറു കോൽ പുഴയിലും സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ കടവിൽ മാളികയിലും യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
ഇരു കേന്ദ്രങ്ങളിൽ നിന്നും വള്ള ങ്ങളിൽ ജനങ്ങൾ യാത്രയിൽ അണിചേരും മാരാമൺ കൺവൻഷൻ്റെ ആരംഭകാല ഓർമ്മകൾ പുതുക്കി പരമ്പരാഗത വേഷങ്ങളിലാകും സ്ത്രീകളും പുരുഷൻമാരും വള്ളത്തിൽ യാത്ര ചെയ്യുക. വള്ളത്തിൽ ഒരുക്കുന്ന ഗാനങ്ങ ളും ചൂട്ടുകറ്റകളും റാന്തൽ വിളക്കു കളും പഴയകാല കൺപെൻഷൻ യോഗങ്ങളെയും യാത്രകളെയും അനുസ്മരിപ്പിക്കും.ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെൻ്റ് റിലും കുറിയന്നൂർ പുല്ലേലിൽ കടവിലും മിഷൻ ആക്ഷൻ സെന്റ വിലും മേലുകര ചാപ്പലിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും യാത്രയ്ക്കു സ്വീകരണം നൽകും. കോഴഞ്ചേരി എൻഎസ്.എസ് യൂണിറ്റ് പ്രവർത്തകർ തെരുവ് നാടകങ്ങളിലൂടെ പരിസ്ഥിതി സൗഹൃദ സന്ദേശം കൈമാറും.
4.30 ന് മണൽപ്പുറത്തു ചേരുന്ന പരി സ്ഥിതി സമ്മേളനം ആൻ്റോ ആൻ്റെണി എം.പി ഉദ്ത്ഥാടനം ചെയ്യും. മാർത്തോമ സുവിശേഷ പ്രസംഗ സംഘം ഡോ. ഐസക് മാർ പീലക്സി നോസ് അധ്യക്ഷനായിരിക്കും. സംസ്ഥാന മലിനീകരണ നിയ ന്ത്രണ ബോർഡ് അധ്യക്ഷ എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തും. മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. എബി . കെ ജോഷ്വാ , ലേഖക സെക്രട്ടറി പ്രഫ. ഏബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വർഗീസ്, ട്രഷറർ ഡോ.എബി തോമസ് വാരിക്കാട് എന്നിവർ പ്രസംഗിക്കും

