ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ.ഐസക് മാർ പീലക്സിനോസ്
തിരുവനന്തപുരം: പഠന, ഇടയ വഴികളിൽ ഒരുമിച്ചു നടന്ന രണ്ടു പേർ പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ, മാർത്തോമ്മാ സഭ റാന്നി- നിലയ്ക്കൽ ഭദ്രാസ നാധിപൻ ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാ പ്പൊലീത്ത, തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപൻ ഡോ. ഐസക് മാർ പീലക്സിനോസ് എന്നിവർ. 1976 മേയ് 29 ന് വൈദികരായതും 1993 ൽ റമ്പാ നായതും എപ്പിസ്കോപ്പയായ തും ഇരുവരും ഒരുമിച്ചാണ്.
കൊൽക്കത്ത ബിഷപ്‌സ് കോ ളജിൽ ഒരേ ബെഞ്ചിൽ ഇരുന്ന് ദൈവശാസ്ത്രം പഠിച്ചു. ഒപ്പം വോളിബോളിൽ കളിക്കൂട്ടുകാരു മായി. മതവും ജാതിയും മറികട ന്ന് എല്ലാവരെയും മനുഷ്യരായി കാണുന്ന ദർശനമാണ് മാർ ബർന്നബാസിന്റെ ശുശ്രൂഷയുടെ മു ഖമുദ്ര. കോട്ടയം പുതുപ്പള്ളിക്ക ടുത്ത് അഞ്ചേരിയിലെ ഇല യ്ക്കാട്ടുകടുപ്പിൽ വീട്ടിൽ 1949 സെപ്റ്റംബർ 8ന് ഇ.വി.ജേക്കബി ന്റെയും മാങ്ങാനം ചെമ്മരപ്പള്ളിൽ സാറാമ്മയുടെയും 7 മക്കളിൽ ഇളയവനായി ആണ് മാർ ബർന്നബാസിന്റെ ജനനം. മാർ ത്തോമ്മാ സഭയിൽ മിഷനറിയാ യിരുന്ന ജ്യേഷ്ഠ സഹോദരൻ റവ. ഇ.ജെ.ജോർജാണ് മാർ ബർ ന്നബാസിന് ദൈവവേലയിൽ പ്രചോദനമായത്.
അശരണരോടും ആലംബഹീ നരോടും രോഗികളോടും സഹാ നുഭൂതിയോടെ പെരുമാറുന്ന ഡോ.ഐസക് മാർ പീലക്സി നോസ് അവരുടെ ഉന്നമനത്തിനാണ് എന്നും പ്രാധാന്യം നൽകിയത്. ചുവന്ന തെരുവിലെ കു ട്ടികളുടെ പുനരധിവാസത്തിനായി മുംബൈയിൽ 100 ഏക്കർ സ്‌ഥലത്ത് നവജീവൻ കേന്ദ്രത്തിനു തുടക്കമിട്ട മാർ പീലക്സിനോസ് ലാത്തൂരിലെ ഭൂചലനമുണ്ടായ സ്‌ഥലങ്ങളിൽ മാർത്തോമ്മാ സഭയുടെ പുനരധിവാസ പദ്ധതിക്കും നേതൃത്വം നൽകി. ബനാറസ് ഹിന്ദു സർവകലാശാ ലയിൽനിന്ന് എംഎ ഫിലോസഫിയും പിഎച്ച്ഡിയും നേടിയ മാർ പീലക്സിനോസ് മാവേലിക്കര ചെറുകോൽ ആറ്റുപുറത്ത് എ.എം.ഐസക്കിന്റെയും മണ്ണാറ കുളഞ്ഞി കാവിൽ മറിയാമ്മയു ടെയും മൂന്നാമത്തെ മകനായി 1951 ഡിസംബർ 5ന് ജനിച്ചു.
സുവർണജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായുള്ള സ്നേഹ സദസ്സ് 29ന് മണ്ണന്തല സൂര്യപ്രഭകൺവൻഷൻ സെന്ററിൽ വൈകിട്ട് 4ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സമാധാനശിൽപികൾ എന്നവി ഷയത്തെ ആസ്പദമാക്കി സ്വാമി സത്യ സ്വരൂപാനന്ദ, ഫാ. ബോബി ജോസ് കട്ടികാട്, പാളയം ഇമാം വി.പി.സുഹൈബ് മൗലവി എന്നിവർ പ്രസംഗിക്കും. എം.പി. അബ്ദുസമദ് സമദാനി എംപി, മേജർ ആർച്ച് ബിഷപ് കർദി നാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ എന്നിവർ പങ്കെടുക്കും.

