ഡാളസ്: ഗുഡ്ന്യൂസ് സ്ഥാപകാംഗങ്ങളിൽ ഒരാളായ മാത്യു തോമസ് വടക്കേക്കുറ്റ് (കുഞ്ഞൂഞ്ഞച്ചൻ-88) ഡാളസിൽ നിര്യാതനായി. സംസ്കാരം പിന്നീട്.
ചില മാസങ്ങളായി ശാരിരിക അസ്വസ്ഥതകളാൽ ചികിത്സയിലും വിശ്രമത്തിലും ആയിരുന്നു.
ഗുഡ്ന്യൂസിന്റെ ആരംഭകാലം മുതൽ ഗുഡ്ന്യൂസ് വാരികയുടെ വളർച്ചയ്ക്കായി ഏറെ പ്രയത്നിച്ചിരുന്നു. മലങ്കര എസ്റ്റേറ്റ് അകൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തുവരവേയാണ് ഗുഡ്ന്യൂസിന്റെ പ്രവർത്തനങ്ങളിൽ സജീവമായത്.
ഐപിസി മുൻ ജനറൽ ട്രഷറാറും ഗുഡ്ന്യൂസ് സ്ഥാപക മാനേജിംഗ് എഡിറ്ററുമായിരുന്ന നിത്യതയിൽ ചേർക്കപ്പെട്ട തോമസ് വടക്കേക്കുറ്റിന്റെ ഇളയ സഹോദരനാണ് മാത്യു തോമസ് വടക്കേക്കുറ്റ്.
ഭാര്യ:കോട്ടയം പുത്തൻപറമ്പിൽ കുടുംബാംഗം ഏലിയാമ്മ മാത്യു (കുഞ്ഞമ്മ)
മക്കൾ: ബാബു മാത്യു (അഡ്മിറൽ ട്രാവൽ ബ്യൂറോ മാനേജിംഗ് ഡയറക്ടർ) പാസ്റ്റർ.ബിജു മാത്യു,ബിനു ഫിലിപ്പോസ്, ബിന്നി മാത്യു. മരുമക്കൾ: മേഴ്സി മാത്യു, ബെന്നീസ് ഫിലിപ്പോസ്, ജോയ്സ് മാത്യു, മിനി മാത്യു.
