Now Moses was tending the flock of Jethro his father-in-law, theh priest of Midian, and he led the flock to the far side of the wilderness and came to Horeb, the mountain of God. 2 There the angel of the Lord appeared to him in flames of fire from within a bush. Moses saw that though the bush was on fire it did not burn up. 3 So Moses thought, “I will go over and see this strange sight—why the bush does not burn up.”
4 When the Lord saw that he had gone over to look, God called to him from within the bush, “Moses! Moses!”
And Moses said, “Here I am.”
5 “Do not come any closer,” God said. “Take off your sandals, for the place where you are standing is holy ground.” 6 Then he said, “I am the God of your father,[a] the God of Abraham, the God of Isaac and the God of Jacob.” At this, Moses hid his face, because he was afraid to look at God.
7 The Lord said, “I have indeed seen the misery of my people in Egypt. I have heard them crying out because of their slave drivers, and I am concerned about their suffering. 8 So I have come down to rescue them from the hand of the Egyptians and to bring them up out of that land into a good and spacious land, a land flowing with milk and honey—the home of the Canaanites, Hittites, Amorites, Perizzites, Hivites and Jebusites. 9 And now the cry of the Israelites has reached me, and I have seen the way the Egyptians are oppressing them. 10 So now, go. I am sending you to Pharaoh to bring my people the Israelites out of Egypt.”(exodus 3:1-10)
മോശെ മിദ്യാന്യപുരോഹിതനായ യെത്രോ എന്ന അമ്മായിയപ്പന്റെ ആടുകളെ മേയിച്ചുവരുമ്പോൾ, ആട്ടിൻകൂട്ടത്തെ മരുഭൂമിയുടെ പിൻപുറത്തു നടത്തി ഹോരേബ് എന്ന ദൈവപർവ്വതത്തിങ്കൽ എത്തിച്ചു.
അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപ്പടർപ്പിന്റെ നടുവിലെ അഗ്നിജ്വാലയിൽ അവന് പ്രത്യക്ഷനായി; അവൻ നോക്കിയപ്പോൾ മുൾപ്പടർപ്പ് തീപിടിച്ചു എരിയുന്നു; എങ്കിലും മുൾപ്പടർപ്പ് ദഹിച്ചുപോകുന്നില്ല.
അപ്പോൾ മോശെ: “ഞാൻ ചെന്ന് ഈ വലിയ കാഴ്ച നോക്കട്ടെ; മുൾപ്പടർപ്പ് വെന്തുപോകാത്തതെന്ത്?” എന്നു പറഞ്ഞു.
അവൻ നോക്കാൻ വരുന്നത് യഹോവ കണ്ടപ്പോൾ, ദൈവം മുൾപ്പടർപ്പിന്റെ നടുവിൽനിന്നു അവനെ വിളിച്ചു: “മോശെയേ, മോശെയേ!” എന്നു പറഞ്ഞു. അവൻ: “അടിയൻ ഇതാ” എന്നു പറഞ്ഞു.
അവൻ: “ഇങ്ങോട്ട് അടുത്തു വരരുത്; നിന്റെ കാലിലെ ചെരുപ്പ് അഴിക്ക; നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകുന്നു” എന്നു അരുളിച്ചെയ്തു.
പിന്നെയും അവൻ: “ഞാൻ നിന്റെ പിതാവിന്റെ ദൈവം, അബ്രഹാമിന്റെ ദൈവം, യിസ്ഹാക്കിന്റെ ദൈവം, യാക്കോബിന്റെ ദൈവം തന്നേ” എന്നു പറഞ്ഞു. മോശെ ദൈവത്തെ നോക്കാൻ പേടിച്ച് മുഖം മറെച്ചു.
യഹോവ പിന്നെയും അരുളിച്ചെയ്തതു: “ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു, മേൽനോട്ടക്കാർ നിമിത്തമുള്ള അവരുടെ നിലവിളി കേട്ടു; അവരുടെ വേദന ഞാൻ അറിയുന്നു.
അവരെ ഈജിപ്ത്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു അവരെ കൊണ്ടുവന്നു, നല്ലതും വിസ്തൃതവുമായ ദേശത്തേക്കും, പാലും തേനും ഒഴുകുന്ന ദേശത്തേക്കും, കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ സ്ഥലത്തേക്കും എത്തിപ്പാനും ഞാൻ ഇറങ്ങിയിരിക്കുന്നു.
ഇസ്രായേൽമക്കളുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു; ഈജിപ്ത്യർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടു.
ആകയാൽ വരിക, എന്റെ ജനമായ ഇസ്രായേൽമക്കളെ ഈജിപ്തിൽനിന്നു പുറപ്പെടുവിച്ചുകൊണ്ടുവരുവാൻ ഞാൻ നിന്നെ ഫറവോന്റെ അടുക്കലേക്കു അയക്കും.”( പുറപ്പാട്. 3:1-10)

