ഒഡീഷ : കന്യാസ്ത്രീകൾക്കും വൈദികർക്കുനേരെ ആക്രമണം. ഒഡീഷയിലെ ജലേശ്വറിലാണ് സംഭവം. മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെയും രണ്ട് മലയാളി വൈദികരെയും കയ്യേറ്റം ചെയ്തതായി പരാതി.
ബജ്രംഗ്ദൾ പ്രവർത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് പരാതി. 70 പേരടങ്ങുന്ന ബജ്രംഗ്ദൾ പ്രവർത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം. അതിക്രമത്തിന് ഇരയായ രണ്ടു വൈദികരും മലയാളികളാണ്. മതപരിവർത്തനം ആരോപിച്ച് പ്രവർത്തകർ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയായിരുന്നു.
