നോർത്ത് അമേരിക്കൻ ദൈവസഭകളുടെ 29-ാം ദേശീയ സമ്മേളനം ജൂലൈ 9 മുതൽ 12 വരെ ഡൻവർ പട്ടണത്തിൽ നടക്കും. ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ എത്തിയെന്ന് പ്രസിഡണ്ട് പാസ്റ്റർ ബെൻസൺ എബ്രഹാം അറിയിച്ചു.
ദൈവസഭകളുടെ ദേശീയ സമ്മേളനം കോളറാഡോയിൽ ഡെൻവർ പട്ടണത്തിലെ മാരിയറ്റ് ഹോട്ടലിൽ 2026 ജൂലൈ 9 മുതൽ 12 വരെ നടത്തുവാനുള്ള ക്രമീകരണങ്ങൾ പുരോഗമിച്ചുവരുന്നു. പ്രകൃതി രമണീയമായ കൊളറാഡോ സംസ്ഥാനത്തിൽ നടക്കുന്ന ഈ പ്രഥമ സമ്മേളനത്തിന്റെ കൺവീനർ റവ. ബെൻസൺ എബ്രഹാം, വൈസ് പ്രസിഡന്റ് റവ. സൈമൺ ഫിലിപ്പ്, സെക്രട്ടറി ഡോ. ഷിബു സാമുവേൽ, ട്രഷറർ റവ. ജെയിംസ് എബ്രഹാം എന്നിവരും, പാസ്റ്റർ ഡാർവിൻ വിൽസൺ ഇംഗ്ലീഷ് കോഡിനേറ്ററായും ഡോ.ജോളി ജോസഫ് ലേഡീസ് പ്രസിഡണ്ട് നിലയിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
സമ്മേളനത്തിന് മുന്നോടിയായി ജൂലൈ 8, 9 തീയതികളിൽ ശുശ്രൂഷകന്മാരുടെ കുടുംബ സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്. കോണ്‍ഫ്രൻസിൻ്റെ വിവിധ സമയങ്ങളിലായി ആത്മാവിൽ ഏകീകരണം എന്ന വിഷയത്തിൽ കേന്ദ്രികരിച്ചു സംസാരിക്കുവാൻ പ്രാദേശിക സഭകളിലെദൈവദാസന്മാർക്കൊപ്പം അതിഥികളായ ദൈവദാസന്മാർ റെജി ശാസ്താംകോട്ട, ഷിബു തോമസ് (ഒക്കലഹോമ) അനീഷ് തോമസ് (കേരളം) ഗ്ലാഡ്സൺ വർഗീസ് (യു.എ.ഇ) എന്നിവർക്കു പുറമെ അമേരിക്കയിൽ അറിയപ്പെടുന്ന ഉണർവ് പ്രസംഗികരായ ടോണി സ്റ്റുവാർട്ട്, ബോബി ആൻഡ്രൂസ് എന്നിവരും ദൈവവചനം പങ്കിടും. യുവാ ക്കൾക്കും കുട്ടികൾക്കും പ്രത്യേകം മീറ്റിങ്ങുകൾ ക്രമീകരിച്ചിട്ടുണ്ട്. കോളറാഡോയുടെ പർവ്വത നിരകളുടെ മനോഹാരിതയും ഒപ്പം ആത്മീയ കൂട്ടായ്മയുടെ സന്തോഷവും ഒന്നിച്ചനുഭവിക്കുവാൻ എല്ലാ വരെയും സംഘാടകർ ക്ഷണിക്കുന്നു.

