പത്തനാപുരം: ബെഥേൽ ഗോസ്പൽ അസംബ്ലി സഭകളുടെ 36മത് ജനറൽ കൺവെൻഷൻ 2027 ജനുവരി 28മുതൽ 31 വരെ പത്തനാപുരം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കം.സഭകളുടെ ഓവർസിയർ റവ.ഡോ. ജോയ് പി. ഉമ്മൻ ഉത്ഘാടനം നിർവഹിക്കും. കൺവെൻഷനിൽ പകലിലും, രാത്രിയിലുമായിനടക്കുന്ന വിവിധ യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധരായ ദൈവദാസീ,ദാസന്മാർ ദൈവവചന ശശ്രൂഷകൾ നിർവഹിക്കുന്നു. ദൈവസഭകളുടെ ജനറൽ സെക്രട്ടറി റവ. എം. ഓ അനിയന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ച് കൺവെൻഷന്റെ ഒരുക്കങ്ങൾ തുടങ്ങി.

