ബൽറാംപൂർ: രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് തന്നെ ഗൗരവമായ ആശങ്കകൾ ഉയർത്തി ഛത്തീസ്ഗഡില്‍ ഗോത്ര വിഭാഗത്തിൽപ്പെട്ട ഡീക്കന്റെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് പ്രാദേശിക ഭരണകൂടം തടഞ്ഞു. നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ പേരിലാണ് ഭരണകൂട ഭീകരത നിറഞ്ഞ നടപടി. ഛത്തീസ്ഗഡിലെ ബൽറാംപൂർ ജില്ലയിലെ ധൻവാർ ഇടവകയിൽ നിന്ന് ഈ മാസം 14-ാം തീയതിയായിരുന്നു ജെസ്യൂട്ട് സമൂഹാംഗമായ ഫാ. ബേസിൽ ഹദ്ധയുടെ പൗരോഹിത്യം നിശ്ചയിച്ചിരുന്നത്.
രണ്ടു വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പൗരോഹിത്യ സ്വീകരണച്ചടങ്ങ് തടസ്സപ്പെടുത്തിയ തീവ്ര ഹിന്ദുത്വനിലപാടുള്ള ഉദ്യോഗസ്ഥരുടെ അധികാരദാഷ്ട്യത്തിന് വഴങ്ങി പൗരോഹിത്യ സ്വീകരണച്ചടങ്ങ് മാറ്റിവെക്കേണ്ടി വന്ന സാഹചര്യം രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് തന്നെ ഗൗരവമായ ആശങ്കകൾ ഉയർത്തുന്നതാണെന്ന് സീറോ മലബാര്‍ സഭയുടെ പിആര്‍ഓ ഫാ. ടോം ഓലിക്കരോട്ട് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

