കുറ്റാലം – മലബാർ മാർത്തോമാ സുറിയാനി ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരള റീജിയണൽ ഇവാഞ്ചലിസ്റ്റ്സ് & മിഷനറീസ് കോൺഫറൻസ് 2026 നവംബർ 3, 4, 5 തീയതികളിൽ മാർത്തോമാ റിട്രീറ്റ് സെന്റർ, കുറ്റാലത്ത് വെച്ച് നടക്കും. ശിഷ്യത്വം : സഹയാത്രയും സഹനയാത്രയും (Discipleship : a Journey of Companionship and Endurance) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
റൈറ്റ് റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ, റവ. ഏപ്പൻ എബ്രഹാം, റവ. ടി.എസ്. തോമസ്, റവ. ടി. ബാബു, മി. സാം ചെമ്പകത്തിൽ, മി. ജിബു തോമസ് ജോൺ, ഇവാ. മാത്യു ജോൺ എം., ഇവാ. കുര്യൻ തോമസ് എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകും. ഇവാ. അനിൽ തോമസ് ഇലന്തൂർ സെക്രട്ടറിയും ഇവാ. എസ്.എൽ. ജയരാജ് ട്രഷററുമാണ്.

