ബർമിങ്ഹാം: ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയന്റെ 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ ബെർമിങ്ഹാം ബഥനി ചർച്ചിൽ നടന്ന റീജയൺ ജനറൽ ബോഡി തിരഞ്ഞെടുത്തു. പാസ്റ്റർ ജേക്കബ് ജോർജ് പ്രസിഡന്റായും പാസ്റ്റർ വിൽസൺ ബേബി വൈസ് പ്രസിഡന്റായും തുടരും. പാസ്റ്റർ വിനോദ് ജോർജിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ പി.സി. സേവ്യർ, ട്രഷററായി മാത്യു സാം, യൂറോപ്പ് മിഷൻ ഡയറക്ടറായി പാസ്റ്റർ ഡിഗോൾ ലൂയിസ്,പ്രമോഷണൽ സെക്രട്ടറിയായി പാസ്റ്റർ ജോൺ മാത്യു എന്നിവർക്കൊപ്പം ട്രസ്റ്റിയായി തോമസ് കുഞ്ഞച്ചനും ചുമതലയേറ്റു.
മറ്റ് ഭാരവാഹികൾ: ഇംഗ്ലിഷ് വിങ് കോ-ഓർഡിനേറ്റർ ഇവാഞ്ചലിസ്റ്റ് ജോൺ സാമുവൽ (എഡിൻബറ). ബൈബിൾ കോളജ് കോ-ഓർഡിനേറ്റർ പാസ്റ്റർ സാം തോമസ്. ഏരിയ കോ-ഓർഡിനേറ്റർമാർ: പാസ്റ്റർ ഡോ. വിജു രവീന്ദ്രൻ (സൗത്ത് വെസ്റ്റ്), പാസ്റ്റർ ബിനു ജോൺ (സൗത്ത് ഈസ്റ്റ്), പാസ്റ്റർ ജോൺസൺ ജോർജ് (ലണ്ടൻ സെൻട്രൽ), പാസ്റ്റർ ലാലൻ മാത്യു (നോർത്ത്), പാസ്റ്റർ സാമുവൽ ടി. ജോൺ(വെയ്ൽസ്), തോമസ് മാത്യു (നോർത്തേൺ അയർലൻഡ്). പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ ബിനു പി. ചാക്കോ പ്രവർത്തിക്കും.
ചാരിറ്റി ബോർഡ് ചെയർമാനായി ജോമോൻ, ലീഗൽ ബോർഡ് അംഗങ്ങളായി പാസ്റ്റർ ഡിഗോൾ ലൂയിസ്, ജെയ്ക് മാത്യു എന്നിവരെയും തിരഞ്ഞെടുത്തു. കൂടാതെ 29 പാസ്റ്റർമാരും 27 സഹോദരൻമാരും ഉൾപ്പെടുന്ന കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്.
ബ്രിസ്റ്റോളിൽ നടക്കുന്ന ഇരുപതാമത് റീജിയൻ കൺവൻഷന്റെ കൺവീനറായിപാസ്റ്റർ വിനോദ് ജോർജിനെയും ജോയിന്റ് കൺവീനറായി ആർജി ഏബ്രഹാമിനെയും നിയമിച്ചു.
2008ൽ അഞ്ചു സഭകളുമായി പ്രവർത്തനം ആരംഭിച്ച യുകെ ആൻഡ് അയർലൻഡ് റീജിയനു കീഴിൽ യുകെയിലും ഇതര യൂറോപ്യൻ രാജ്യങ്ങളിലുമായി ഇപ്പോൾ 45 സഭകളും 54 പാസ്റ്റർമാരുമുണ്ട്.
ഐക്യത്തിന്റെയും വളർച്ചയുടെയും ഇരുപതാമത് അധ്യായത്തിലേക്ക് കടക്കുന്ന റീജിയന്റെ കീഴിൽ സൺഡേ സ്കൂൾ, പിവൈപിഎ, ഇവാഞ്ചലിസം, പ്രെയർ ബോർഡ്, ലേഡീസ് മിനിസ്ട്രി എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

