ബംഗളൂരു: കർണാടകയിലെ മതപരിവർത്തന നിരോധന നിയമം പിൻവലി ക്കണമെന്നാവശ്യപ്പെട്ടു ക്രൈസ്തവന്യൂനപക്ഷ സംഘടനകളുടെ നേതൃത്വ ത്തിൽ ബംഗളൂരുവിൽ പ്രതിഷേധറാലി. ഫ്രീഡം പാർക്കിൽ ക്രൈസ്തവ, മുസ്ലിം, ദളിത്, കർഷക സംഘടനക ളുടെ സംയുക്താഭിമുഖ്യത്തിലാണു പ്ര തിഷേധ റാലി സംഘടിപ്പിച്ചത്.
ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ, മുൻ ആർച്ച്ബിഷപ് ഡോ. ബർണാഡ് മോറസ് എന്നിവരും വിവി ധ സാമുദായിക നേതാക്കളും റാലിക്ക് നേതൃത്വം നൽകി.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാ തന്ത്ര്യവും മൗലികാവകാശങ്ങളുംസം രക്ഷിക്കണമെന്നും 2023ലെ നിയമസ ഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കോൺഗ്രസ് പാർട്ടി നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് നിയമം പിൻവലി ക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ സർക്കാർ കാട്ടുന്ന കാലതാമസത്തെ ആ ർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ വിമർശിച്ചു. നിർബന്ധിത മതപരിവർത്ത നം നടക്കുന്നുവെന്ന ആരോപണങ്ങ ൾ തള്ളിയ അദ്ദേഹം, മതപരിവർതന നിരോധന നിയമം ന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടാനുള്ള ഉപകരണ മായി മാറിയിരിക്കുകയാണെന്നു ചൂ ണ്ടിക്കാട്ടി. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി സർക്കാരിന് സമർപ്പിക്കാനുള്ള നിവേ ദനവും പ്രതിഷേധക്കാർ തയാറാക്കി.
മതപരിവർത്തന നിരോധന നിയമ ത്തിനും ഗോവധ നിരോധന നിയമ ത്തിനും പുറമെ വിദ്വേഷ പ്രസംഗങ്ങൾ ക്കും വിദ്വേഷ കുറ്റകൃത്യങ്ങൾക്കുമെ തിരേ കർശന നിയമനിർമാണം നട ത്തണമെന്നും സമരക്കാർ ആവശ്യ പ്പെട്ടു.
സംസ്ഥാനത്തെ മറ്റു വിവിധ രൂപതകളുടെ ആഭിമുഖ്യത്തിലും പ്രതിഷേധറാ ലി നടന്നു. റാലിക്കുശേഷം അതത് ഡെപ്യൂട്ടി കമ്മിഷണർമാർക്കു മതപരിവർത്തന നിരോധന നിയമം പിൻവലി ക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം സമർപ്പിച്ചു.

