കൊച്ചി:സാധാരണ മെട്രോ സംവിധാനത്തേക്കാൾ കുറഞ്ഞ ചെലവിൽ നടപ്പാക്കാവുന്ന ഈ പദ്ധതി യാഥാർഥ്യമായാൽ മട്ടാഞ്ചേരിയിൽ നിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് വെറും 15 മിനിറ്റിൽ എത്താനാകും എന്നാണ് അദ്ദേഹം പറയുന്നത്.മട്ടാഞ്ചേരി കൊട്ടാരത്തിന് സമീപം തുടങ്ങി
സാന്റോ ഗോപാലൻ റോഡ്, പി.ടി. ജേക്കബ് റോഡ്, ഗേറ്റ്വേ ഓഫ് കൊച്ചിൻ പാലം, വെണ്ടുരുത്തി പാലം,പെരുമാനൂർ,
കൊച്ചിൻ ഷിപ്പ്യാർഡിന്റെ പഴയ റെയിൽവേ സൈഡിംഗ്, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ.
ഇതിന്റെ ആകെ ദൂരം 9 കിലോമീറ്റർ ആണ്
യാത്രാസമയം ഏകദേശം 15 മിനിറ്റ് 10 സ്റ്റേഷനുകൾ ഉണ്ടാവും. പരമാവധി വേഗത മണിക്കൂറിൽ 50–60 കിലോമീറ്റർ ആണ്. ഓരോ പോഡിലും – ഏകദേശം 16 യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ സാധിക്കും. ഓരോ 15 മിനിറ്റിലും – 300 യാത്രക്കാർ. മണിക്കൂറിൽ – 1,200 യാത്രക്കാർ. 10 മണിക്കൂറിൽ – 12,000 യാത്രക്കാർ വരെ സഞ്ചരിക്കാം.
ഇ. ശ്രീധരന്റെ കണക്കുകൂട്ടൽ പ്രകാരം
എലിവേറ്റഡ് മെട്രോ – കിലോമീറ്ററിന് ₹200 കോടിയിലധികം ചിലവാകും. സ്കൈ മെട്രോ – കിലോമീറ്ററിന് ₹100 കോടിയിൽ താഴെയെ ആവുകയുള്ളു. ഇരുമ്പ് ഗർഡറുകളിൽ തൂക്കിയിട്ടുള്ള ചെറിയ യാത്രാ പോഡുകളാണ് ഈ സംവിധാനത്തിൽ ഉപയോഗിക്കുന്നത്. ഷാർജയിൽ അടുത്തിടെ നടപ്പാക്കിയ Sky Metro സംവിധാനം പഠിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനോട് (KMRL) വിശദമായ DPR തയ്യാറാക്കാനും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.
കൊച്ചി നേക്സ്റ്റിന് രണ്ട് സംശയം അവശേഷിക്കുന്നു. 1)നേവി ഈ പദ്ധതിക്ക് വെണ്ടുരുത്തി പാലം റൂട്ടിൽ അനുമതി നൽകുമോ? 2)ഹാർബർ പാലം സ്റ്റോപ്പ് വെച്ചാൽ ബസുകളിൽ വന്നിറങ്ങുന്നവർക്ക് അവിടെ എത്തിപ്പെടാൻ ബുദ്ധിമുട്ടാവും., BOT ബ്രിഡ്ജിനു അടുത്താവും നല്ലത്
ഇതിന്റെ സൊല്യൂഷൻ എന്തെന്നാൽ BOT ബ്രിഡ്ജ് തീരത്ത് മെട്രോ സ്റ്റേഷൻ സ്ഥാപിച്ചു NH 966 B വഴി തേവര ജംഗ്ഷനിൽ നിന്ന് എറണാകുളം സൗത്തിലോട്ട് പനമ്പിള്ളി നഗർ വഴി കൊണ്ടുപോകകാം. പനമ്പിള്ളി നഗറിൽ നിലവിൽ മെട്രോ ഇല്ലാത്തതുകൊണ്ട് കൂടുതൽ യാത്രക്കാരെ ഉൾകൊള്ളിക്കാനും സാധിക്കും. നേവിയുടെ ഒബ്ജെക്ഷൻ ഉണ്ടാവില്ല.

