നാഗ്പൂർ: മിഷൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ ‘നാഗ്പൂർ കൺവെൻഷൻ 2026′ നവംബർ 4 മുതൽ 8 വരെ ഖഡ്ഗാവിലുള്ള എം.ഐ.ടി.എസ് (MITS) കാമ്പസിൽ നടക്കും. ‘Faith Triumphs’ എന്നതാണ് ഈ വർഷത്തെ കൺവെൻഷന്റെ മുഖ്യ പ്രമേയം.

ബൈബിൾ പഠനം, ഹബക്കുക്കിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള പ്രത്യേക ക്ലാസുകൾ, ആഗോള നെറ്റ്വർക്കിംഗ്, ഫെലോഷിപ്പ് എന്നിവയാണ് കൺവെൻഷന്റെ പ്രധാന ആകർഷണങ്ങൾ.
പ്രമുഖ ബൈബിൾ പണ്ഡിതന്മാരും ദൈവദാസന്മാരും വിവിധ സെഷനുകളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകും.
റവ. സജി മാത്യു, ഡോ. സജി കെ. ലൂക്കോസ്, റവ. സന്തോഷ് തരിയൻ, റവ. പി.ഡി. ജോസഫ്, ഡോ.ജെയിംസ് ചാക്കോ, ഡോ. പ്രേംജിത് കുമാർ, റവ. രാജു തോമസ്, റവ. എം. ഡാനിയേൽ, റവ. സാമുവൽ ചാക്കോ, റവ. സന്ദീപ് കുമാർ, റവ. ആശിർവാദ് ലിമ്മ, റവ. ജെസ്സൻ ഫിലിപ്പ്, റവ. സതീഷ് സുഖ്ദേവ തുടങ്ങിയവർ വിവിധ സെഷനുകളിൽ ശുശ്രൂഷിക്കും.
കൺവെൻഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. 1500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഇതിൽ ഭക്ഷണവും താമസസൗകര്യവും ഉൾപ്പെടുന്നു. പോസ്റ്ററിലുള്ള QR കോഡ് സ്കാൻ ചെയ്ത് ഇന്ന് തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
പി.ഡി. ജോസഫ്: 94225 54119
ജെസ്സൻ ഫിലിപ്പ്: 96300 31914

