ഗാന്ധിധാം: വടക്കൻ ഗുജറാത്തിലെ ഗാന്ധിധാമിൽ ഏഴു പതിറ്റാണ്ടായി സഭാ പ്രവർത്തനം നടത്തിവന്ന സീനിയർ മലയാളി ദൈവദാസൻ, ചർച്ച് ഓഫ് ഗാന്ധിധാമിന്റെ സ്ഥാപകൻ പാസ്റ്റർ എൻ. സ്റ്റീഫൻ (89) നിത്യതയിൽ ചേർക്കപ്പെട്ടു.
നാളെ (07/03/2026) ഗാന്ധിധാമിൽ സംസ്‌കാരം നടക്കും. അവിവാഹിതനായി ജീവിതം മുഴുവൻ കർത്താവിനായി സമർപ്പിച്ച ദൈവദാസനായിരുന്നു പാസ്റ്റർ എൻ സ്റ്റീഫൻ സഭയിൽ വിവിധ ഭാഷക്കാരായ രണ്ടായിരത്തിലധികം വിശ്വാസികൾ ആരാധിച്ചു വരുന്നു. കൂടാതെ ഗുജറാത്തിൻ്റെ പലസ്ഥലങ്ങളിൽ ചർച്ച് ഓഫ് ഗാന്ധിധാമിന്റെ പ്രവർത്തനങ്ങളുമുണ്ട്.
കന്യാകുമാരി ജില്ലയിൽ പരുത്തിവിള നേശമണി – പാക്യം ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമനായിരുന്നു സ്റ്റീഫൻ. 17 വയസ്സുള്ളപ്പോൾ ബോംബെയിൽ പിതൃ സഹോദരന്റെ ഭവനത്തിൽ നടന്ന ഒരു പെന്തെക്കോസ്തതു യോ ത്തിൽ വെച്ച് അഭിഷേകം പ്രാപിച്ചു. 1957-ൽ തന്റെ 20-ാം വയസിൽ പ്രസിദ്ധമായ ബർമ്മാ ഷെൽ കമ്പനിയിൽ ജോലിക്കായി ഗുജറാത്തിലെത്തി.
അന്ന് എവിടെയെങ്കിലും ദൈവമക്കളുണ്ടോ എന്ന് അന്വഷിച്ച് ഏറെ അലഞ്ഞു. ഒടുവിൽ മലയാളി വിശ്വാസിയായ ദാനിയേലിനെ കണ്ടുമുട്ടി. അദ്ദേഹത്തിൻറെ വീട്ടിൽ ഒരു ചെറിയ പ്രാർത്ഥനാ കൂട്ടായ്മ നടക്കുന്നുണ്ടായിരുന്നു. ബർമ്മയിൽ നിന്ന് വന്ന തമിഴ് വംശജൻ ഇ.ഡി. സിന്ധാമണിയായിരുന്നു അവിടെ യോഗം നടത്തിയിരുന്നത്. അദ്ദേഹം സി.എം.എസ്. സഭാ പ്രവർത്തകനായിരുന്നു. അവിടെ എത്തിയ സ്റ്റീഫൻ സാക്ഷ്യം പറയാൻ അവസരം ലഭിച്ചപ്പോൾ ഒരു പ്രേരണപോലെ ഇംഗ്ലീഷിൽ സാക്ഷ്യം പറഞ്ഞു. സാക്ഷ്യം ജനങ്ങളിൽ ഏറെ മതിപ്പുളവാക്കിയിരിക്കണം. ബർമ്മ, ഷെല്ലിലെ ഉദ്യോഗസ്ഥൻ എന്ന നിലയിലും ഇംഗ്ലീഷ് അറിയാവുന്നയാൾ എന്ന നിലയിലും അവർ ഏറെ ബഹുമാനിച്ചു. അടുത്തയാഴ്‌ച പ്രസംഗിക്കാനവസരം ലഭിച്ചു ക്രമേണ സ്റ്റീഫൻ ആ കൂട്ടായ്‌മയുടെ നേതൃത്വത്തിലേക്ക് നയിക്കപ്പെട്ടു. ആ ചെറിയ കൂട്ടായ്മയാണ് പിന്നീട് ചർച്ച് ഓഫ് ഗാന്ധിധാമായി വളർന്ന്.
