അടൂർ: പ്രാർത്ഥനാ ധ്വനി
ഇളംപള്ളിക്കൽ കൺവൻഷൻ 2026 മെയ് 8, 9, 10 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ വൈകിട്ട് 6 മണി മുതൽ 9 മണി വരെ ഇളംപള്ളിക്കൽ പ്രാർത്ഥനാ ധ്വനി ഭവനാങ്കണത്തിൽ
വെച്ച് നടക്കുന്നതായിരിക്കും.
(തോട്ടംമുക്ക് – തെങ്ങിനാൽ റോഡ്) പ്രാർത്ഥനാ ധ്വനി ഇൻ്റർനാഷണൽ ഡയറക്ടർ Pr. ബെൻസൻ ഡാനിയേൽ സന്ദേശം നൽകുന്നതും, ഇളംപള്ളിക്കൽ പ്രാർത്ഥനാ ധ്വനി യൂണിറ്റ് ചെയർമാൻ Pr. എൻ. എ. ജോസഫ് ഉദ്ഘാടന ശുശ്രൂഷ നിർവ്വഹിക്കുന്നതുമാണ്. Pr. അജി ആൻ്റണി (കേരള), Pr. സാം തോമസ് (ഖത്തർ),
Evg. സാജൻ ജോർജ്ജ് (യു എ ഇ)
Pr. പി. സി. ചെറിയാൻ (കേരള) എന്നീ ദൈവദാസന്മാർ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നതും, Sr. ബിന്ദു ബെൻസൻ (ഗുജറാത്ത്) ദൈവീക വിടുതലിൻ്റെ സാക്ഷ്യം
പങ്കുവെയ്ക്കുന്നതുമാണ്. പ്രാർത്ഥനാ ധ്വനി ഇളംപള്ളിക്കൽ സിംഗേഴ്സ് ഗാനശുശൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്. ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രാർത്ഥനാ സഹകാരികൾ പങ്കെടുക്കുന്ന ഈ കൺവെൻഷനിലേക്ക് കുടുംബമായി, സഭയായി ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്.
Pr. ബെൻസൻ ഡാനിയേൽ
(9824947019)
Pr. എൻ. എ. ജോസഫ്
(9447162455)
Pr. സാബു ഇളംപള്ളിക്കൽ
(9961859971)

