ന്യൂഡൽഹി : ന്യൂഡൽഹി ചർച്ച് ഹിസ്റ്ററിഅസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) ദേശീയ പ്രസിഡന്റായി ഡോ. ചാൾസ് ഡയസ് (കേരളം) തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി ഡോ. ശിവരാജ് മഹീന്ദ്ര (ഉത്തരഖ ണ്ഡ്), ട്രഷററായി ഫാ. ഡോ. ജോബി കൊച്ചുമുറ്റം (കർണാ ടക), വൈസ് പ്രസിഡന്റായി പ്രൊഫ. ആഗ്നസ് (മഹാരാഷ്ട്ര), ജോയിന്റ് സെക്രട്ടറിയായി ഡോ. ടിയാകല ജാമിർ (മേഘാലയ) എന്നിവരെയും ഐസോളിൽനടന്ന പത്തൊൻപതാം ത്രിവത്സര സമ്മേളനം തിര ഞ്ഞെടുത്തു.
സമ്മേളനത്തിൽ രാജ്യത്തെ വിവിധ ക്രൈസ്തവ സഭകളിൽനി ന്നുള്ള നൂറിലധികം പ്രതിനിധി കൾ പങ്കെടുത്തു. ‘സാമൂഹികപരിവർത്തനത്തിൽ ക്രൈസ്തവരുടെ പങ്ക്’ എന്ന വിഷയത്തിൽ ഇരുപതോളം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. ദേശീയതലത്തിൽ വിവിധ മേഖലകളിലായി ചരിത്രസെമിനാറുകൾ നടത്താൻ ചായ് ട്രസ്റ്റ് ബോർഡ് തീരുമാനിച്ചു.

