കറുകച്ചാൽ: ഐ പി സി കറുകച്ചാൽ സെന്റർ പി വൈ പി എ യുടെ പ്രവർത്തന ഉദ്ഘാടനവും സംഗീതവിരുന്നും ഓഗസ്റ്റ് 30 ഞായർ വൈകിട്ട് 5 മണിക്ക് കണിച്ചുകുളം ഐ പി സി ഹെബ്രോൻ ഹാളിൽ നടക്കും.
സെന്റർ പ്രസിഡന്റ് പാസ്റ്റർ സാം പി. ജോസഫ് പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും. പി വൈ പി എ പ്രസിഡന്റ് റൂസ്സൽ ജോൺ അധ്യക്ഷത വഹിക്കും.
പാസ്റ്റർ അജി ഐസക്ക് (അടൂർ) മുഖ്യപ്രഭാഷണം നടത്തും.
സെന്റർ പി വൈ പി എ സെക്രട്ടറി ഷൈജു കെ ഷാജി, ട്രഷറർ ഷിബിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം വഹിക്കും.

