കാന്റർബറി : ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷ പദവിയിലെത്തുന്ന ആദ്യ വനിതയായി സാറ മുലാലി. കാൻ്റർബറിയിലെ പുതിയ ആർച്ച്ബിഷപ്പായി മാർച്ച് 25 ബുധനാഴ്ച ചുമതലയേറ്റു. നൂറ്റാണ്ടുകളായി പുരുഷന്മാർ മാത്രം വഹിച്ചിരുന്ന ഈ ഉന്നത പദവിയിലേക്ക് എത്തുന്ന 106-ാമത്തെ വ്യക്തിയാണ് സാറ. കാന്റർബറി കത്തീഡ്രലിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്.
63കാരിയായ സാറ നേരത്തെ നഴ്സിങ് മേഖലയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. എഡി 597-ൽ സെന്റ് അഗസ്റ്റിൻ മുതൽ ആരംഭിച്ച ആർച്ച് ബിഷപ്പ് പദവിയിൽ 1994-ലാണ് സ്ത്രീകൾക്ക് സഭ അനുമതി നൽകിയതെങ്കിലും ഇപ്പോഴാണ് പരമാധ്യക്ഷ പദവിയിലേക്ക് സ്ത്രീകൾ എത്തുന്നത്. എഡി 597-ൽ സെൻന്റ് അഗസ്റ്റിൻ മുതൽ കാന്റർബറിയിലെ മുൻ 105 ആർച്ച് ബിഷപ്പുമാരും പുരുഷന്മാരായിരുന്നു. 1,400 വർഷത്തിനു ശേഷമാണ് സഭയുടെ തലപ്പത്തേക്ക് വനിത എത്തുന്നത്.
കാന്റർബറി കത്തീഡ്രലിൽ നടന്ന ചടങ്ങിൽ വെയിൽസിലെ രാജകുമാരൻ വില്യമും ഭാര്യ കാതറിനും പ്രധാനമന്ത്രി കെയർ സ്റ്റാർമറും ഉൾപ്പെടെ ഏകദേശം 2,000 പേർ പങ്കെടുത്തു. കാൻ്റർബറിയിൽ നിന്നുള്ള നഴ്സുമാരും ചടങ്ങിൽ പങ്കെടുത്തു. 100 ദശലക്ഷത്തിലധികം അംഗങ്ങളുള്ള യുഎസിലെ എപ്പിസ്കോപ്പൽ ചർച്ച്ഉൾപ്പെടെയുള്ള സ്വതന്ത്ര സഭകളുടെ ഒരു കൂട്ടായ്മയാണ് ആംഗ്ലിക്കൻ കമ്മ്യൂണിയൻ.

