ഡാളസ്: ക്രൈസ്തവ വിശ്വാസികളെ ഇസ്ലാമിക സംസ്കാരത്തെയും വിശ്വാസങ്ങളെയും കുറിച്ച് ബോധവത്കരിക്കാനും, സ്നേഹത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായി സുവിശേഷ സന്ദേശം പങ്കുവെക്കാൻ പ്രാപ്തരാക്കാനും ലക്ഷ്യമിട്ട് ‘ലൗ മുസ്ലീം മിനിസ്ട്രീസ്’ സംഘടിപ്പിക്കുന്ന ‘ലൗ മുസ്ലീം സെമിനാർ’ ഓഗസ്റ്റ് 12, 13, 14 തീയതികളിൽ നടക്കും. റോളറ്റ് റെസ്റ്റോറേഷൻ ചർച്ചിൽ (4309 Main Street, Rowlett, Texas 75088) വൈകുന്നേരം 6:30 മുതൽ രാത്രി 9:00 വരെയാണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത്.

സഭാ ലീഡേഴ്സ്, പാസ്റ്റർമാർ, യുവജനങ്ങൾ, മിഷനറിമാർ തുടങ്ങി എല്ലാ വിശ്വാസികൾ ക്കുമായി സംഘടിപ്പിക്കുന്ന ഈ സെമിനാറിൽ റവ. നൂറുദ്ദീൻ മുല്ല മുഖ്യാതിഥിയായി പങ്കെടുക്കും. സുവിശേഷീകരണ രംഗത്ത്
ദീർഘകാലത്തെ അനുഭവസമ്പത്തുള്ള വ്യക്തിയാണ് അദ്ദേഹം. ഇസ്ലാമിക വിശ്വാസങ്ങളെയും, സംസ്കാരത്തെയും ആഴത്തിൽ മനസ്സിലാക്കുകയും, മുസ്ലീം സഹോദരങ്ങളിലേക്ക് സുവിശേഷം എത്തിക്കുന്നതിനുതകുന്ന വിഷയങ്ങളും പ്രതിപാദ്യവിഷയം ആക്കും.
ഭയവും തെറ്റിദ്ധാരണകളും മാറ്റി യഥാർത്ഥ സൗഹൃദങ്ങൾ വളർത്തിയെടുക്കൽ,
ആദരവോടെയും ജ്ഞാനത്തോടെയും ക്രിസ്തുവിന്റെ സ്നേഹം പങ്കുവെക്കാൻ ഈ മീറ്റിംഗ് സഹായകരമാകുമെന്ന് സംഘാടകർ പ്രത്യാശിച്ചു. നമ്മുടെ അയൽക്കാരും സഹപ്രവർത്തകരുമായ മുസ്ലീം സഹോദരങ്ങളെ ഭയത്തോടെയല്ല, മറിച്ച് ക്രിസ്തുവിന്റെ സ്നേഹത്തോടും മനസ്സലിവോടും കൂടെ സമീപിക്കാൻ സഭയെ പ്രാപ്തരാക്കുകയാണ് ഈ സെമിനാറിന്റെ പ്രധാന ലക്ഷ്യം എന്ന് സംഘാടകർ പറഞ്ഞു.

