മാരാമൺ 131-ാമത് മാരാമൺ കൺവെൻഷൻ ഫെബ്രുവരി 8 ന് 2ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. പന്തൽ നിർ മാണത്തിന്റെ അവസാനഘട്ടമായ ഓലമേയൽ നാളെ 7ന് മാരാമൺ കൺവെൻഷൻ നഗറിൽ സുവി ശേഷ പ്രസംഗ സംഘം പ്രസിഡ ന്റ്റ് ഡോ. ഐസക് മാർ പീലക്സി നോസിന്റെ നേതൃത്വത്തിൽ ആരംഭിക്കും. സമീപ പ്രദേശത്തുള്ള 32 ഇടവകകളാണ് ഓലമേയുന്നത്. കുട്ടിപ്പന്തലിന്റെ ഓലമേയൽ കുട്ടി കളുടെ സഹകരണത്തോടെയാണ് നടത്തുന്നത്.
സുവിശേഷപ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വ, ലേഖക സെക്രട്ടറി പ്രഫ. ഏബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വർഗീസ്,ട്രഷറർ ഡോ. എബി തോമസ്
വാരിക്കാട്, പന്തൽ നിർമാണകമ്മിറ്റി കൺവീനർമാരായ പി.പി. അച്ചൻ കുഞ്ഞ്, മാത്യു ജോൺ, മാനേജി ങ് കമ്മിറ്റിയംഗങ്ങൾ, സമീപ ഇട വകകളിലെ വികാരിമാർ എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസ സമൂഹത്തിന്റെ സഹകരണത്തോ ടെ പന്തൽ നിർമാണം പൂർത്തീകരിക്കും.
കൺവെൻഷൻ നഗറിലേക്കുള്ള താൽക്കാലിക പാലത്തിൻ്റെയും മണൽപ്പുറത്തെ വിവിധ സ്റ്റാളുക ളുടെയും പന്തലിന്റെയും പണികൾ അവസാനഘട്ടത്തിലാണെന്നും ഫെബ്രുവരി 4 ന് ഓലമേയൽ പൂർത്തീകരിച്ച് അനുബന്ധ ക്രമീകരണങ്ങളിലേക്ക് പ്രവേശി ക്കുമെന്നും സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. : എബി കെ. ജോഷ്വ അറിയിച്ചു.

