റവ.ഷാജി കാരക്കൽ
ഡാളസ്: 2025 ലെ ശാരോൻ നാഷണൽ കോൺഫറൻസിന് ഡാളസിലെ മെസ്കീറ്റ് നഗരത്തിലെ ശാരോൻ ഇവന്റ് സെന്റർ വേദിയായി. പ്രയർ കൺവീനർ പാസ്റ്റർ ഗീവർഗീസ് തോമസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ഉത്ഘാടന സമ്മേളനത്തിൽ പാസ്റ്റർ ബാബു തോമസ് അദ്ധ്യക്ഷത വഹിച്ചു. നാഷണൽ സെക്രട്ടറി ബ്രദർ ജോൺസൺ ഉമ്മന് സ്വാഗതം ആശംസിച്ചു. നാഷണൽ കൺവീനർ പാസ്റ്റർ സ്റ്റീഫൻ വർഗീസ് ഔപചാരിക ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് പാസ്റ്റർ ടിങ്കു തോംപ്സൺ വചന ശുശ്രുഷ നിർവഹിച്ചു.
ഡോക്ടർ ബ്ലെസ്സൻ മേമനയുടെ നേതൃത്വത്തിൽ ശാരോൻ നാഷണൽ ക്വയർ സംഗീത ശുശ്രൂഷ നിർവഹിച്ചു. ഞായറാഴ്ച പൊതു ആരാധനോയോടെ അവസാനിക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജോ തോമസ്, തോമസ് മാമ്മൻ എന്നിവർ വചനഘോഷണം നിർവഹിക്കും.
