തിരുവനന്തപുരം. മുതിർന്ന വിശ്വാസികൾക്കായി തിരുവനന്തപുരത്ത് പോത്തൻകോട് പുതുതായി നിർമ്മിച്ച ഹൗസ് ഓഫ് കെട്ടിടസമുച്ചയം സെപ്റ്റംബർ മാസം ഒന്നാം തീയതി വൈന്നേരം ആറുമണിക്ക് ഹൗസ് ഓഫ് മാനേജിംഗ് ട്രസ്റ്റി പാസ്റ്റർ സാം T. വർഗീസ് പ്രാർത്ഥിച്ച് സമർപ്പണ ശുശ്രൂഷ നിർവഹിച്ചു.
ഹൗസ് ഹോപ്പിന്റെ ഉദ്ഘാടനവും താക്കോൽദാനവും കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫ് നിർവഹിച്ചു. സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ അനുഗ്രഹീതമായ ഈ ശുശ്രൂഷയിൽ സംബന്ധിച്ചു. എല്ലാവിധമായ ആധുനിക സൗകര്യങ്ങളും ഉള്ള ഈ പ്രത്യാശ ഭവനം വിശ്വാസികൾക്ക് വേണ്ടി മാത്രമായി ക്രമീകരിച്ചിട്ടുള്ളതാണ്.
ആരാധനാലയം, ഗസ്റ്റ് ഹൗസ്, ജിംനേഷ്യം എന്നിങ്ങനെ ആത്മീയവും, മാനസികവും, ശാരീരികവുമായ പരിപോഷണത്തിന് ശരിയായ ശ്രദ്ധ നൽകപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
houseofhopetvm.in

