റവ. ഷാജി കാരയ്ക്കൽ
ഡാളസ്:ഡാളസിൽ നടന്ന പത്തൊമ്പതാം ഷാരോൺ ഫെല്ലോഷിപ്പ് ഫാമിലി കോൺഫറൻസിൽ 2025 – 2027 ലേക്കുള്ള ഭരണ സമിതി തുടരാൻ തീരുമാനമായി. Rev Dr. റ്റിങ്കു തോംപ്സൺ (Minnesota) പ്രസിഡന്റ്, മിന്നസോട്ടാ പെന്തെക്കോസ്റ്റൽ അസംബ്ലിയുടെ സീനിയർ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. വൈസ് പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട Rev. സന്തോഷ് തര്യൻ, NY Albany ഷാരോൺ ഫെല്ലോഷിപ്പ് സഭയുടെ സീനിയർ പാസ്റ്ററാണ്. ജോൺസൺ ഉമ്മൻ (Chicago) ജനറൽ സെക്രട്ടറിയായ് നേതൃത്വം ഏറ്റെടുത്തു. എബ്രഹാം വർഗീസ് (Oklahoma) ജോയിന്റ് സെക്രട്ടറി, എബി കെ. ജോൺ (Dallas) നാഷണൽ ട്രഷറർ, Rev.ഫിന്നീ (Dallas) യൂത്ത് ഡയറക്ടർ, Rev. ബാബു തോമസ് (Memphis) മിഷൻസ് ഡയറക്ടർ, Rev. തേജസ്സ് തോമസ് (Oklahoma) സൺഡേ സ്കൂൾ ഡയറക്ടർ, ഷെറി കെ. ജോർജ് (Wisconsin) നാഷണൽ മീഡിയ ഡയറക്ടർ, എന്നിവരാണ് മറ്റു ഭാരവാഹികൾ.
