വടശ്ശേരിക്കര/ കരിംനഗർ : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് തെലുങ്കാന സ്റ്റേറ്റ് ഓവർസീയർ തകിടിയിൽ പാസ്റ്റർ രാജൻ തോമസിന്റെ ഭാര്യ ശോശാമ്മ രാജൻ (പ്രേമ 62) തെലുങ്കാന കരിംനഗറിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരശുശ്രൂഷ 4 ന് വ്യാഴാഴ്ച 10 മണിക്കു വീട്ടിലെ ശുശ്രൂഷക്ക് ശേഷം ഒരു മണിക്ക് കരിംനഗർ ക്രിസ്ത്യൻ അസ്സോസിയേഷൻ സെമിത്തേരിയിൽ.
മക്കൾ. ഫെയ്ത്ത്, മന്ന, ശരോൺ, കൃപ. മരുമക്കൾ. ഡാനിഷ് എറണാകുളം, ജൂബിൻ കിടങ്ങന്നൂർ, ബ്ലെസൺ കോട്ടയം, ജിറാമിയ ചിങ്ങവനം. പരേത പള്ളത്താലുമൂട്ടിൽ (പിസിഎംഎസ്) കുടുംബാഗമാണ്.
