മുംബൈ: ദി പെന്തെക്കൊസ്ത് മിഷൻ മുംബൈ സെന്റർ മദർ സി. യു. കുഞ്ഞനാമ്മ (80) നിത്യതയിൽ
സംസ്കാരം ജൂൺ 24 ചൊവ്വ രാവിലെ 9 ന് പനവേൽ റ്റിപിഎം കൺവെൻഷൻ ഗ്രൗണ്ടിലെ ശുശ്രൂഷകൾക്ക്ശേഷം നെറൂൾ ക്രിസ്ത്യൻ സെമിത്തേരിയിൽ.
കഴിഞ്ഞ അഞ്ചര പതിറ്റാണ്ടോളം(55 വർഷം) ഡൽഹി, ബറോഡ, മുംബൈ എന്നിവിടങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു . തൃശൂർ പഴഞ്ഞി ചെറുവത്തൂർ പരേതരായ സി.ഐ.ഉക്കുറുക്കുട്ടിയുടെയും അന്നമ്മയുടെയും മകളാണ്.
സഹോദരങ്ങൾ: പരേതനായ സി.യു.വറീത്
(വൈറ്റില), പരേതയായ കുഞ്ഞാണി ഡേവിഡ് (പാലക്കാട്), പരേതനായ സി.യു. ചേറുക്കുട്ടി (പഴഞ്ഞി ), എൽസിക്കുട്ടി ജോൺ (കാക്കനാട്), സി.ഒ.ജോബ് ( മുളന്തുരുത്തി), സി.ഒ.ഉണ്ണി (തിരുവനന്തപുരം).
