കൊട്ടാരക്കര : ദി പെന്തെക്കൊസ്ത് മിഷൻ
കൊട്ടാരക്കര സെന്റർ ബൈബിൾ ക്ലാസും ഉപവാസ പ്രാർത്ഥനയും ജൂലൈ 14 മുതൽ 16 വരെ “നിത്യവിവാഹവും വിവാഹ വിരുന്നും “എന്ന വിഷയത്തെ ആസ്‌പദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ് നടക്കും.
ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സെന്റർ വിശ്വാസ ഭവനത്തിൽ വൈകിട്ട് 5.45 ന് ബൈബിൾ ക്ലാസ്, രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും ഉച്ചയ്ക്ക് 3 ന് സ്തോത്ര പ്രാർഥനയും ഉണ്ടായിരിക്കും.
സെൻറർ പാസ്റ്റർ വി.ജോർജ്കുട്ടി, സെന്റർ അസി. പാസ്റ്റർ പോൾ രാജ്, സഹശുശ്രൂഷകർ എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകും.
