വിലങ്ങറ: ദി പെന്തെക്കൊസ്ത് മിഷൻ വിലങ്ങറ സഭയുടെ (കൊട്ടാരക്കര സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം സെപ്റ്റംബർ 21, 22 തീയതികളിൽ വടവോട് ജംഗ്ഷനിലെ റ്റി.പി.എം ഗ്രൗണ്ടിൽ നടക്കും. നാളെയും മറ്റെന്നാളും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും മറ്റെന്നാള് രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും നടക്കും.
സഭയുടെ സീനിയർ ശുശ്രൂഷകർ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

